Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 01:23 pm IST
inEntertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇനി കൂടുതൽ വലിയ റിലീസായാണ് എത്തുക എന്ന് ദുൽഖർ സൽമാൻ അറിയിച്ചു. ആഗോള തലത്തിൽ കൂടുതൽ മാർക്കറ്റുകളിലേക്കും കൂടുതൽ പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാനായാണ് സെപ്റ്റംബർ മൂന്നിലേക്കു ചിത്രത്തിന്റെ റിലീസ് മാറ്റുന്നത് എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി കൂടുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുമെന്നും ദുൽഖർ പറഞ്ഞു. മെഗാ കാൻവാസിൽ ഒരുക്കിയ ഈ വമ്പൻ തീയേറ്റർ അനുഭവത്തിന്, അതിന്റെ വലിപ്പം അർഹിക്കുന്ന തരത്തിലുള്ള റിലീസ് ലഭിക്കാനായാണ് ഈ തീയതി മാറ്റം എന്നും ദുൽഖർ സൽമാനും വേഫേറർ ഫിലിംസും അറിയിച്ചു.

ഇതിനോടകം തന്നെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിച്ച ട്രെയ്‌ലർ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് നൽകിയത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്തുക. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും അൻപറിവ്‌ മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ, ഗാനം എന്നിവ സൂചിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

Tags: Dulquer SalmaanRelesewayferer movies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.