കാസര്‍കോട്: പ്രതിശ്രുതവധു കഴിഞ്ഞ ദിവസം ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയില്‍ . കണ്ണൂര്‍ അമ്പലത്തട്ട് സ്വദേശി വി അമലിനെ(26) ആണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. എസ് ബി ഐയില്‍ ഉദ്യോഗസ്ഥനായ അമല്‍ എറണാകുളത്താണ് ജോലി ചെയ്തിരുന്നത്.
അമലുമായി വിവാഹം നിശ്ചയിച്ചിരുന്ന കാസര്‍കോട് പൂച്ചക്കാട് സ്വദേശിനി പി അനുശ്രീ (25)യെ ഇന്നലെ രാത്രി കര്‍ണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എസ് ബി ഐയില്‍ കര്‍ണാടകയിലെ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ ചന്ദ്രന്റെ മകളാണ് അനുശ്രീ.പ്രതിശ്രുത വരന്‍ അമലിനെ വീഡിയോ കോള്‍ വിളിച്ച ശേഷമാണ് യുവതി തൂങ്ങിമരിച്ചത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു അമല്‍. എസ്ബിഐ ജീവനക്കാരായ ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 26ന് വിവാഹവും നിശ്ചയിച്ചതാണ്.കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നാണ് സൂചന.
















