Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

പീയൂഷ് ഗോയല്‍byപീയൂഷ് ഗോയല്‍
Aug 12, 2026, 10:37 am IST
inMain Article

പൊതു സംഭരണ പ്രക്രിയ സുതാര്യവും നീതിയുക്തവും കാര്യക്ഷമവുമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിപണിയാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (GeM). സര്‍ക്കാര്‍ മേഖലയിലെ 1.37 ലക്ഷം ഉപഭോക്താക്കളെ രാജ്യത്തുടനീളമുള്ള 25 ലക്ഷത്തിലധികം വ്യാപാരികളുമായും സേവനദാതാക്കളുമായും ബന്ധിപ്പിക്കാന്‍ ഈ പ്ലാറ്റ്ഫോമിന് സാധിക്കുന്നു.

വിപുലമായ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ സംഭരണ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച്, പ്രക്രിയ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. അന്താരാഷ്‌ട്രതലത്തിലെ മികച്ച മാതൃകകളെ രാജ്യത്തിന്റെ സമഗ്ര വികസനവുമായി സമന്വയിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം, 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത്’ ദര്‍ശനത്തിന് വലിയ കരുത്തു പകരുന്നു.

2016-ല്‍ തുടക്കമിട്ട ഈ പരിവര്‍ത്തനാത്മക ഡിജിറ്റല്‍ സംരംഭം, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സര്‍ക്കാര്‍ സംഭരണരീതിയെ ആകെ മാറ്റിമറിച്ചു. നടപടികള്‍ കൂടുതല്‍ സുതാര്യമാവുകയും അഴിമതി കുറയുകയും ചെയ്തു. ചെറുപട്ടണങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് പൊതു സംഭരണത്തില്‍ വന്‍ അവസരങ്ങളാണ് ഇതിലൂടെ തുറന്നു ലഭിച്ചത്.

സുതാര്യതയും മത്സരശേഷിയും കുറവായിരുന്ന പഴയ ‘ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സപ്ലൈസ് ആന്‍ഡ് ഡിസ്പോസല്‍സിനു’ പകരമാണ് ഉപയോക്തൃ-സൗഹൃദമായ ഈ പ്ലാറ്റ്ഫോം. കുറച്ചുപേര്‍ക്ക് മാത്രം നേട്ടമുണ്ടാക്കിക്കൊടുത്ത പഴയ രീതിക്ക് പകരം, എല്ലാ വില്‍പ്പനക്കാര്‍ക്കും തുല്യവും ന്യായവുമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ സാധിച്ചു. കാലഹരണപ്പെട്ട പഴയ സംഭരണ വകുപ്പ് നിലനിന്നിരുന്ന സ്ഥലത്താണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ ‘വാണിജ്യ ഭവന്‍’ നിര്‍മ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2016 ആഗസ്ത് 9-ന് ആരംഭിച്ച GeM, പത്ത് വര്‍ഷത്തെ സേവനം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. ഇതൊരു കണക്കിന്റെ മാത്രം നാഴികക്കല്ലല്ല; മറിച്ച് രാഷ്‌ട്രനിര്‍മ്മാണത്തിനും വികസനത്തിനും തുണയേകുന്ന, പൊതു സംഭരണത്തിലെ അടിസ്ഥാനപരമായ പരിവര്‍ത്തനത്തിന്റെ തെളിവാണ്.

സുതാര്യതയും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസും’

ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ബിഡ്ഡിംഗ്, കരാറുകള്‍ നല്‍കല്‍, പണം കൈമാറല്‍ വരെയുള്ള മുഴുവന്‍ നടപടികളും ഡിജിറ്റൈസ് ചെയ്തതിലൂടെ GeM വ്യക്തിഗത ഇടപെടലുകള്‍ ഒഴിവാക്കുകയും നീതിയുക്തമായ മത്സരം ഉറപ്പാക്കുകയും ചെയ്തു. ഓരോ ഇടപാടും ഡിജിറ്റലായി രേഖപ്പെടുത്തുന്നത് പൊതുജനവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

രാജ്യത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുക (‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’) എന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തില്‍ GeM നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം, ലളിതമായ രജിസ്ട്രേഷന്‍, കോഷന്‍ മണി ഡെപ്പോസിറ്റ് ഒഴിവാക്കല്‍, ഇടപാട് ചാര്‍ജുകള്‍ കുറയ്‌ക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ കൂടുതല്‍ സംരംഭകര്‍ക്ക് തുല്യനിലയില്‍ മത്സരിക്കാന്‍ കളമൊരുങ്ങി.

ആത്മനിര്‍ഭര്‍ ഭാരത്

സ്വയംപര്യാപ്തത എന്ന ആശയത്തെയും ബിസിനസ് വളര്‍ച്ചയെയും GeM ശക്തമായി പിന്തുണയ്‌ക്കുന്നു. പ്രാദേശിക നിര്‍മ്മാതാക്കള്‍ക്കും സേവനദാതാക്കള്‍ക്കും മുന്‍ഗണന നല്‍കുന്നതിലൂടെ ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ സാധിച്ചു. ഈ പോര്‍ട്ടലിലെ ഓര്‍ഡറുകളുടെ ഏകദേശം 60% ശതമാനവും മൊത്തം ഇടപാട് മൂല്യത്തിന്റെ 45% ത്തിലധികവും സൂക്ഷ്മ-ചെറുകിട സംരംഭങ്ങളില്‍ നിന്നാണ് എന്നത് ഇതിന്റെ തെളിവാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം

പ്രധാനമന്ത്രിയുടെ ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി, സമഗ്ര വളര്‍ച്ചയുടെ എന്‍ജിനായി ഏലങ പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍, വനിതാ സംരംഭകര്‍, എസ് സി /എസ് ടി സംരംഭകര്‍ എന്നിവര്‍ക്ക് ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

വളര്‍ച്ചയും നേട്ടങ്ങളും ചുരുക്കത്തില്‍
സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍: 12 ലക്ഷത്തിലധികം സംരംഭങ്ങള്‍ക്ക് 9 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍.

വനിതാ സംരംഭകര്‍: 2.20 ലക്ഷത്തിലധികം പേര്‍ക്ക് 99,713 കോടിയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍.

സ്റ്റാര്‍ട്ടപ്പുകള്‍: 42,000-ത്തിലധികം സ്ഥാപനങ്ങള്‍ക്ക് 65,600 കോടിയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍.

എസ് സി /എസ് ടി സംരംഭകര്‍: 69,000-ത്തിലധികം പേര്‍ക്ക് 23,145 കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍.

ഭാവി ലക്ഷ്യങ്ങളും സാമ്പത്തിക ലാഭവും

സാങ്കേതികവിദ്യ, ഡാറ്റ വിശകലനം, എഐ എന്നിവയിലൂടെ പൊതുപണം വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ ഏലങ സഹായിക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം ഇതിന്റെ ഇടപാട് മൂല്യം 5 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതുവരെയുള്ള മൊത്തം ഇടപാട് മൂല്യം ഏകദേശം 20 ലക്ഷം കോടി രൂപയിലെത്തി. നിലവില്‍ 10,644 ഉല്‍പ്പന്ന വിഭാഗങ്ങളും 350 സേവന വിഭാഗങ്ങളും ഇതിലുണ്ട്.

അത്യാവശ്യ മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍, പ്രതിരോധ സാമഗ്രികള്‍, സ്‌കൂള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നു. 2026 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഐഐടി ദല്‍ഹി നടത്തിയ പഠനപ്രകാരം, 2023-24 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കാര്യക്ഷമമായ നടപടികളിലൂടെയും കുറഞ്ഞ വിലയിലൂടെയും 86,571.69 കോടി രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടായി. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഇന്ത്യമാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി താരതമ്യം ചെയ്തപ്പോള്‍ 74.3% ഉല്‍പ്പന്നങ്ങള്‍ക്കും GeM-ല്‍ വില കുറവാണെന്നും 13.6% സാമ്പത്തിക ലാഭം ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും വികസന ലക്ഷ്യങ്ങളെയും പിന്തുണയ്‌ക്കുന്നതില്‍ ഈ പോര്‍ട്ടല്‍ പ്രധാന പങ്ക് വഹിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കാനും, സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും, നികുതിദായകരുടെ പണം വിവേകപൂര്‍വ്വം വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.

 

 

Tags: Digital revolutionPublic procurementPeeyusha GoyalGeM Completes 10 Years
പീയൂഷ് ഗോയല്‍
പീയൂഷ് ഗോയല്‍
കേന്ദ്ര വ്യവസായ മന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Editorial

വാണിജ്യ യുദ്ധത്തില്‍ ഭാരതം നേടിയ വിജയം

Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

Main Article

പൊതുസംഭരണം ഇനി ആകര്‍ഷകം

Editorial

മുഖച്ഛായ മാറ്റുന്ന ഡിജിറ്റല്‍ വിപ്ലവം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.