Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

അഭിലാഷ് ജി ആര്‍byഅഭിലാഷ് ജി ആര്‍
Aug 11, 2026, 10:18 am IST
inSamskriti

രാമായണം വെറുമൊരു ഇതിഹാസകാവ്യം മാത്രമല്ല; മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെയും, ഉത്തരവാദിത്തങ്ങളെയും, ജീവിത വിവേകത്തെയും ബോധ്യപ്പെടുത്തുന്ന വഴികാട്ടി കൂടിയാണ്. ആധുനിക ജീവിതത്തില്‍ നാം നേരിടുന്ന പല പ്രായോഗിക പ്രശ്‌നങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുന്ന ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ സുഗ്രീവസഖ്യവും തുടര്‍സംഭവങ്ങളും.

സീതാദേവിയെ രാവണന്‍ അപഹരിച്ചതിനെത്തുടര്‍ന്ന്, തീവ്രദുഃഖത്തോടെ തിരച്ചില്‍ നടത്തുന്ന ശ്രീരാമനും ലക്ഷ്മണനും മുന്നില്‍ വാനരശ്രേഷ്ഠനായ ഹനുമാന്‍ സംന്യാസി വേഷത്തിലെത്തുന്നു. ഹനുമാന്‍, രാമലക്ഷ്മണന്മാരെ സുഗ്രീവന്റെ അടുക്കലേക്ക് നയിക്കുന്നു.

സഹോദരനായ ബാലി രാജ്യവും ഭാര്യയേയും തട്ടിയെടുത്തതിനാല്‍ തെറ്റിപ്പിരിഞ്ഞ്, ജീവഭയത്താല്‍ ഋഷ്യമൂകാചലത്തില്‍ അഭയം തേടിയിരിക്കുകയായിരുന്നു സുഗ്രീവന്‍. അവിടെവെച്ച് അഗ്‌നിസാക്ഷിയായി രാമനും സുഗ്രീവനും തമ്മില്‍ സഖ്യം ചെയ്തു. സുഗ്രീവനെ കിഷ്‌കിന്ധയുടെ രാജാവാക്കാം എന്ന് രാമനും, സീതാദേവിയെ കണ്ടെത്താന്‍ സഹായിക്കാം എന്ന് സുഗ്രീവനും വാഗ്ദാനം ചെയ്യുന്നു.

രാമന്‍ ബാലിയെ വധിച്ച് സുഗ്രീവന് രാജ്യം തിരികെ നല്‍കി. അധികാരം ലഭിച്ചതോടെ സുഗ്രീവന്‍ വാക്കു മറന്ന് സുഖലോലുപതയില്‍ മുഴുകി. ഹനുമാന്‍ വിവേകത്തോടെ സുഗ്രീവനെ കടമ ഓര്‍മ്മിപ്പിക്കുന്നു. തെറ്റ് തിരിച്ചറിഞ്ഞ സുഗ്രീവന്‍ രാമനോട് ക്ഷമ ചോദിക്കുകയും, സീതയെ കണ്ടെത്താന്‍ വാനരപ്പടയെ നിയോഗിക്കുകയും ചെയ്യുന്നു.

രാമ-സുഗ്രീവ സഖ്യത്തില്‍ നിന്ന് നിത്യജീവിതത്തില്‍ പ്രായോഗികമാക്കേണ്ട നാലു പ്രധാന പാഠങ്ങളുണ്ട്.

1. ഹനുമല്‍പാഠം
അപരിചിതരാ വ്യക്തികളെ കാണുമ്പോള്‍ അവരുടെ സ്വഭാവവും ഉദ്ദേശ്യവും കൃത്യമായി വിലയിരുത്താന്‍ ഹനുമാന്‍ കാണിച്ച വിവേകം നമുക്കും അത്യന്താപേക്ഷിതമാണ്. രാമനെയും സുഗ്രീവനെയും പരസ്പരബന്ധിതരാക്കാന്‍ ഹനുമാന്‍ എടുത്ത മുന്‍കൈ, നല്ല വ്യക്തികളെയും അവസരങ്ങളെയും സമയോചിതമായി കൂട്ടിയിണക്കുന്ന മികച്ചൊരു സംഘാടകനാകാന്‍ (Good Facilitator) നമ്മെ പഠിപ്പിക്കുന്നു.

2. സുഗ്രീവപാഠം
പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ സഹായിച്ചവരെ, ലക്ഷ്യം നേടിക്കഴിയുമ്പോള്‍ മറന്നുപോകുന്ന സ്വഭാവം ആധുനിക സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. സുഗ്രീവന് സംഭവിച്ചതും ഈ വീഴ്ചയാണ്. പിന്നീട് ഹനുമാന്റെ ഇടപെടലില്‍ അത് തിരുത്തുന്നു. നല്‍കിയ വാക്ക് പാലിക്കുക എന്നതാണ് വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ അടിത്തറ.

3. ലക്ഷ്മണപാഠം
ഏതു പ്രയാസ ഘട്ടത്തിലും രാമന് തണലായ ലക്ഷ്മണന്‍, സഹോദരബന്ധത്തിന്റെ ദൃഢത വെളിവാക്കുന്നു. സുഗ്രീവന്‍ വാക്ക് തെറ്റിച്ചപ്പോള്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താനും ലക്ഷ്മണന്‍ മടിച്ചില്ല. സൗഹൃദത്തിലായാലും കടമകള്‍ ലംഘിക്കപ്പെടുമ്പോള്‍ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകണം.

4. ബാലിയുടെ പാഠം
മഹത്തായ കഴിവുകളും വന്‍ ശക്തിയും ഉണ്ടായിരുന്നിട്ടും, സ്വന്തം സഹോദരനോട് അനീതി കാണിക്കുകയും ധര്‍മ്മം ലംഘിക്കുകയും ചെയ്തതാണ് ബാലിയുടെ നാശത്തിന് കാരണം. സ്ഥാനമാനങ്ങളോ ശാരീരികശേഷിയോ എത്രയുണ്ടായാലും, നീതികേട് കാണിച്ചാല്‍ അന്ത്യം ദാരുണമായിരിക്കും എന്ന വലിയ മുന്നറിയിപ്പാണ് ബാലിയുടെ ജീവിതം.

കുടുംബബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും, കൂട്ടുകെട്ടുകളില്‍ സത്യസന്ധത പുലര്‍ത്താനും, നല്‍കിയ വാക്ക് പാലിക്കാനും ഈ രാമായണ സന്ദര്‍ഭം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അധികാരമോ വിജയമോ ലഭിക്കുമ്പോള്‍ കടമകള്‍ മറക്കാതിരിക്കുക, ആപത്തില്‍ സഹായിച്ചവരെ ചേര്‍ത്തുപിടിക്കുക, ധര്‍മ്മത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുക എന്നീ തത്ത്വങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിയാല്‍ ഏതൊരു വ്യക്തിക്കും ജീവിതവിജയം ഉറപ്പാണ്.

 

Tags: ramayanaDevotionalSugreevaRamayana Masam 2026bali-sugreeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.