മസ്കത്ത്: ഒമാനിലെ മസ്കത്തില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന സഖി റോബര്‍ട്ട് (49) അന്തരിച്ചു. ചികിത്സയ്‌ക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു മരണം. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച കാട്ടൂര്‍ ആലപ്പാട് പാലത്തിങ്കല്‍ വിന്‍സെന്‍റ് ആലപ്പാട്ടിന്റെയും ജൂണയുടെയും മകളാണ്.
ഭര്‍ത്താവ് റോബര്‍ട്ട് കെ ആന്‍റണി മസ്കത്തിലെ താജ് അല്‍ ഖൈര്‍ എന്ന കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായ റയാന്‍ റോബര്‍ട്ടും മസ്കത്തിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിനിയായ റെയ്ന റോബര്‍ട്ടും മക്കളാണ്.
പാലക്കാട് 100 ഫീറ്റ് റോഡിലെ ആലപ്പാട് പാലത്തിങ്കല്‍ വസതിയില്‍ സംസ്കാരം നടന്നു.
















