
കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ന്യൂദല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി അമൃത ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ഇടപ്പള്ളി സ്റ്റേഷന്റെ നവീകരണം, ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
അമൃത ആശുപത്രിയിലേക്ക് എത്തുന്നവര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പൊണേക്കര റെയില്‍വേ മേല്‍പ്പാലം കൊണ്ടുവരണമെന്നും സദാനന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രാസൗകര്യം കുറവുള്ള വടക്കന്‍ കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കല്‍, തലശ്ശേരി ഉള്‍പ്പടെ സ്റ്റേഷനുകളില്‍ പ്രധാന തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കല്‍, സര്‍വീസ് നീട്ടല്‍, സ്റ്റേഷനുകളുടെ പുനരുദ്ധാരണം എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.