യുജീന്‍: ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ ഭാരതത്തിന് അഭിമാന നേട്ടം. പുരുഷന്മാരുടെ 400 മീറ്ററില്‍ 19കാരനായ മുഹമ്മദ് അഷ്ഫാഖ് ഫൈനലിലേക്കെത്താന്‍ മറികടന്നത് ദേശീയ റിക്കാര്‍ഡ്. സ്വന്തം പേരിലുള്ള റിക്കാര്‍ഡ് ആണ് അഷ്ഫാഖ് മറികടന്നത്. 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അഷ്ഫാഖ്, ഏപ്രിലില്‍ ബെംഗളൂരുവില്‍ നടന്ന അണ്ടര്‍20 ഫെഡറേഷന്‍ കപ്പില്‍ താന്‍ തന്നെ കുറിച്ച 46.05 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
ഹീറ്റ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം സെമിഫൈനലില്‍ 46.00 സെക്കന്‍ഡ് സമയം കുറിച്ചാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. എന്നാല്‍ ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഭാരത താരം പിയൂഷ് രാജിന് (47.78 സെക്കന്‍ഡ്) ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
പുരുഷന്മാരുടെ ഹൈജംപില്‍ ഇന്ത്യന്‍ താരം ബസന്ത് ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 2.14 മീറ്റര്‍ ഉയരം ചാടിയാണ് ബസന്ത് അഞ്ചാം സ്ഥാനത്തോടെ ഫൈനല്‍ ഉറപ്പിച്ചത്. അതേസമയം, ഗ്രൂപ്പ് ബിയില്‍ മത്സരിച്ച കെ. അംബ്രീഷിന് (2.05 മീറ്റര്‍) ഫൈനല്‍ കാണാതെ പുറത്താകേണ്ടി വന്നു.
















