ന്യൂദല്‍ഹി: കോടതി പരിസരത്ത് മാന്യമായി പെരുമാറാനുള്ള ഒരു അഭിഭാഷകന്റെ കടമ സ്വന്തം കക്ഷിക്ക് മാത്രമല്ല, എതിര്‍ പക്ഷത്തെ അഭിഭാഷകര്‍ക്കും അയാള്‍ക്കെതിരെ ഹാജരാകുന്ന കക്ഷികള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി.
കോടതി പരിസരത്ത് ഒരു വ്യവഹാരിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ഒരു വര്‍ഷത്തേക്ക് അഭിഭാഷകവൃത്തിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബാര്‍ കൗണ്‍സിലിന്‌റെ ഉത്തരവിനെതിരെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ച് .
















