വർഷങ്ങളായി ആത്മീയ പാതയിലാണ് നടി ലെന. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകവും ലെനയെഴുതി. ആത്മീയതയെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. പുനർജന്മത്തിൽ വിശ്വസിക്കുന്നയാളാണ് ലെന. തനിക്ക് ഇനി അടുത്ത ജന്മമുണ്ടാകുമെന്നാണ് ലെന പറയുന്നത്. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പുനർജന്മം എടുക്കുന്നത് മനസിലാകാത്ത കാര്യങ്ങൾ തീർക്കാൻ വേണ്ടിയാണ്. എല്ലാ പരീക്ഷയും എഴുതി ഡിസ്റ്റിങ്ഷൻ വാങ്ങിയാൽ വീണ്ടും ആ സബ്ജക്ട് പഠിക്കുകയും വേണ്ട പരീക്ഷയും എഴുതേണ്ട. ഇപ്പോൾ ജീവിതം എന്താണെന്നും ഞാൻ എന്താണെന്നും എനിക്കറിയാം. സ്വയം തിരിച്ചറിഞ്ഞ വ്യക്തി വീണ്ടും ജനിക്കേണ്ടതില്ല. മുൻജന്മത്തിൽ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിരുന്നില്ല. ഈ ജന്മം ജനിക്കുമ്പോഴേ എല്ലാം മനസിലായിട്ടല്ല ജനിച്ചത്. എനിക്ക് പിന്നെയും കുറേ ചോദ്യങ്ങളുണ്ടായിരുന്നു. എന്താണ് ജീവിതം, എന്താണ് ദെെവം എന്നെല്ലാം. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ആയ സ്ഥിതിക്ക് ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല.
കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ. അതിന് ശേഷം 29 വയസ് വരെയുള്ള ചെറിയൊരു ജീവിതമുണ്ടായിരുന്നു. കുറേ ലെെഫ് ടെെമിൽ ഞാൻ ആത്മീയ അന്വേഷണത്തിൽ ഞാൻ ജീവിച്ച ജീവിതങ്ങളുണ്ട്. സോൾ എന്നത് ജീവിതത്തിന്റെ ഒരു യൂണിറ്റാണ്. ഒരു ജേർണിക്ക് തീരുമാനിച്ചത്. ഈ ജേർണിയിൽ ഓരോ ബോഡിയെടുക്കും. ആ ബോഡിയുടെ മൂക്കും വായയും പൊത്തിക്കഴിഞ്ഞാൽ ആ ബോഡി പോയി. പക്ഷെ ലെെഫ് അവിടെ തന്നെയുണ്ട്. ഞാൻ എന്താണെന്ന് എനിക്ക് പൂർണമായും മനസിലായിക്കഴിഞ്ഞാൽ ഇനി ഞാനിത് തുടരേണ്ട ആവശ്യമില്ലെന്നും ലെന പറഞ്ഞു.
















