കോഴിക്കോട്: നിഖാബ് നിരോധിക്കണമെന്ന ആവശ്യവുമായി എം.എൻ. കാരശ്ശേരി. മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ് എന്ന് കാരശ്ശേരി പറഞ്ഞു. ‘തട്ടമോ ശിരോവസ്ത്രമോ ധരിക്കുന്നതിന് താൻ എതിരല്ല. അത് മത വിശ്വാസത്തിന്റെ ഭാഗം. എന്നാൽ നിഖാബ് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണ്.’
മുഖം മൂടുന്ന പർദ്ദയിട്ടത് ആരാണെന്നറിയാൻ അടുത്തിരിക്കുന്ന ആൾക്ക് അവകാശമുണ്ടെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.
മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന മുഖം മറയ്‌ക്കുന്ന ഈ വസ്ത്ര ധാരണ രീതി പലപ്പോഴും മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിനാല്‍ പല നാടുകളിലും മുഖാവരണം നിരോധിച്ചിട്ടുണ്ട്. നേരത്തെ ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ലങ്കയില്‍ ഇത് നിരോധിച്ചത്. നമ്മുടെ നാട്ടില്‍ തന്നെ കള്ളവോട്ട് ചെയ്യാന്‍ പലരും ഈ മാര്‍ഗം സ്വീകരിക്കുന്നു. മുഖാവരണം ധരിച്ചാല്‍ ആളുകളെ മനസ്സിലാകാതെ പോകുന്നു എന്നതിനാല്‍ ഭീകരര്‍ക്ക് അതൊരു നല്ല അവസരമാണ് എന്നതാണ് നിരോധനത്തിന്റെ ഒരു കാരണം. ഒരു സംഗതി മോശമായ രീതിയില്‍ ഉപയോഗിക്കുന്നു എന്ന് വന്നാല്‍ അത് വേണ്ടെന്നു വെക്കുക എന്നത് തന്നെയാണ് വേണ്ടത് എന്നാണു സോഷ്യൽ മീഡിയ അഭിപ്രായം.














