പത്തനംതിട്ട: 2018ലെ ഉണ്ടായ മഹാപ്രളയത്തിന് ശേഷം അടിയന്തരമായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രളയം രൂക്ഷമാക്കിയതെന്ന് നിഗമനം. ആലപ്പുഴ ജില്ലയിലെ യുടെ ഷട്ടറുകള്‍ നവീകരിക്കാതിരുന്നത് കരിമണല്‍ നഷ്ടമാകുമെന്ന ഭയം മൂലമാണെന്ന ആരോപണവും ശക്തമാണ്. കൂടാതെ ഡാമുകളുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാതിരുന്നതും മിന്നല്‍ പ്രളയത്തിനു കാരണമായി. മൂഴിയാര്‍ ഡാമിന്റെയും മണിയാര്‍ ഡാമിന്റെയും അടിത്തട്ടില്‍ അടിഞ്ഞുതോട്ടപ്പള്ളി സ്പില്‍വേകൂടിയ മണല്‍ 25 വര്‍ഷത്തിനിടെ ഒരിക്കലും നീക്കം ചെയ്തിട്ടില്ല.
പത്തനംതിട്ടയില്‍ പ്രളയം രൂക്ഷമായത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ആറ് മാസമായി ഉയര്‍ത്തി വച്ചിരിക്കുന്നതു മൂലമാണെന്ന ആരോപണവും ശക്തമാണ്. പമ്പയുടെ പ്രധാന പോഷക നദിയായ കക്കാട്ടാറ്റിലാണ് മണിയാര്‍ ഡാം. ചിറ്റാര്‍ പയ്യനാമണ്ണില്‍ ഉരുള്‍പൊട്ടി എത്തിയ ജലം യാതൊരു തടസവും കൂടാതെ പമ്പയില്‍ എത്താന്‍ കാരണവും ഇതാണെന്നാണ് വിമര്‍ശനം.
ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും സ്ളൂയിസ് വാല്‍വും കഴിഞ്ഞ ജനുവരി മുതല്‍ തുറന്നിട്ടിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പാതിവഴി പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിര്‍ത്തിവച്ചിരുന്നു.
ഇതുമൂലം മഴ വന്നതോടെ ജലസംഭരണിയില്‍ വെള്ളം തടയാതിരുന്നതാണ് പ്രളയ രൂക്ഷത വര്‍ദ്ധിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മണിയാറിനു മുകളില്‍ കക്കാട്ടാറില്‍ തന്നെയുള്ള കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളില്‍ നിന്നു തള്ളുന്ന ജലത്തെ തടുക്കാനും ഇതുമൂലം കഴിഞ്ഞില്ല. തകരാറിലായ ഷട്ടറുകള്‍ പുനസ്ഥാപിക്കാന്‍ ആര്‍എം സിന്‍ഹ ആന്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്.
അറ്റകുറ്റ പണികള്‍ക്കായി ജലസംഭരണിയില്‍ നിന്നും വെള്ളം ഒഴുക്കിക്കളഞ്ഞപ്പോള്‍ നദിയിലെ രണ്ട് കിലോമീറ്റര്‍ ഭാഗത്താണ് വിശാലമായ മണല്‍ പരപ്പ് തെളിഞ്ഞത്. ഈ മണല്‍, ഖനനം ചെയ്ത് വില്‍കണം എന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. മണിയാര്‍ ഡാമിലൂടെ കുതിച്ചെത്തിയ വെള്ളം വെള്ളിയാഴ്ച രാത്രി കക്കാട്ടാര്‍ തീരത്തെ രണ്ട് വീടുകളാണ് തകര്‍ന്നത്. പതിനഞ്ചു വീടുകളിലും വെള്ളം കയറി.
നാല് നാള്‍ കനത്ത മഴയ്‌ക്ക് സാധ്യത
സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചില ദിവസം ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാനിടയുണ്ട്. എട്ടാം തീയതിവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത.
ഇന്ന് മഴയുടെ ശക്തി കൂടുമെന്നാണ് പ്രവചനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാന്‍ സാധ്യത.
മലയോര മേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ഓദ്യോഗിക മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
















