ചെന്നൈ: ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മേരി വിൽസൺ വ്യക്തമാക്കി.
അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്.
നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിന്റെ ആശങ്കവർദ്ധിപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ തുടക്കംമുതൽ എതിർത്തിരുന്ന കേരളത്തിന് ഇത് തിരിച്ചടിയാകും. പഴക്കമേറിയ അണക്കെട്ടായതിനാൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാടിലാണ് സംസ്ഥാനം.
എന്നാൽ അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുന്നതെന്നുമാണ് തമിഴ്നാടിന്റെ വാദം. നേരത്തെ അണക്കെട്ടിലെ തലനിരപ്പ് 142 അടിയിലേയ്‌ക്ക് ഉയർത്താനുള്ള അനുമതി സുപ്രീംകോടതി തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളം ആശങ്കയറിയച്ചതോടെ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തുകയായിരുന്നു.
നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജനനിരപ്പ് ഉയർത്തുന്നതടക്കുമുള്ള നടപടികളിലേയ്‌ക്ക് ഉടൻ വിജയ് സർക്കാർ കടക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ കേരളസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാവേരി നദീജല തര്‍ക്കത്തിലും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു.
















