തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോഴിക്കോട്,തൃശൂര്‍,എറണാകുളം, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് അവധി. ഒന്‍പത് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെയാണ് അവധി. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
അതേസമയം, കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ പഠന വുപ്പുകളുടെ പരീക്ഷയ്‌ക്ക് മാറ്റമില്ല.
















