Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 11:19 am IST
in Sports

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ് റിങ്ങില്‍ വിസ്മയകരമായ ആധിപത്യം പുലര്‍ത്തി ഭാരതം ചരിത്രം കുറിച്ചു. റിങ്ങിലിറങ്ങിയ 10 ഭാരത താരങ്ങളും ഫൈനലില്‍ കടന്നു. ഏഴ് പേര്‍ ഇടികൂട്ടില്‍ നിന്നിറങ്ങിയത് സ്വര്‍ണവുമായി. മൂന്ന് പേരുടെ വെള്ളി ഉള്‍പ്പെടെ 10 മെഡലുകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങിന്റെ ചരിത്രത്തില്‍ ഭാരതത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഭാരത സമയം ഇന്നലെ പൂര്‍ച്ചെയോടെ അവസാനിച്ച പത്താം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭാരതം ബോക്‌സിങ് പ്രകടനങ്ങളുടെ മികവില്‍ ആതിഥേയരായ സ്‌കോട്ട്‌ലന്‍ഡിനെ മറികടന്ന് മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

വനിതാ ടീമിന്റെ സമ്പൂര്‍ണ്ണ ആധിപത്യം: വനിതാ വിഭാഗത്തില്‍ മത്സരിച്ച അഞ്ച് ഭാരതീയ താരങ്ങളും (സാക്ഷി, പ്രീതി, ജെയ്സ്മിന്‍, പ്രിയ, അരുന്ധതി) സ്വര്‍ണ്ണം നേടി 100% വിജയം കൈവരിച്ചു.

മുന്‍കാല റെക്കോര്‍ഡുകള്‍ പഴങ്കഥയായി: 2022-ല്‍ ബര്‍മിങ്ങാമില്‍ നേടിയ ബോക്‌സിങ്ങിലെ ആകെ ഏഴ് മെഡലുകളുടെ (3 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം) റിക്കോര്‍ഡ് ഇത്തവണ മറികടന്നിരിക്കുന്നു. ഭാരത ബോക്‌സിങ് താരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കോമണ്‍വെല്‍ത്ത് പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്.

പ്രീതി പവാര്‍ തുടക്കമിട്ടു
കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ 5-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് പ്രീതി ഭാരതത്തിന്റെ ആദ്യ സ്വര്‍ണ്ണം കുറിച്ചത്. മത്സരത്തിന്റെ ആദ്യ റൗണ്ട് മുതല്‍ മികച്ച ഫുട്വര്‍ക്കും കൃത്യതയാര്‍ന്ന കൗണ്ടര്‍ അറ്റാക്കുകളും പുറത്തെടുത്ത പ്രീതി എതിരാളിക്ക് ഒരു അവസരവും നല്‍കാതെ വിജയം കൈപ്പിടിയിലൊതുക്കി.

ജെയ്സ്മിന്‍ ലംബോറിയ
നിലവിലെ ലോക ചാമ്പ്യനായ ജെയ്സ്മിന്‍, 2022-ലെ ഗെയിംസിലെ ചാമ്പ്യനായ വടക്കന്‍ അയര്‍ലന്‍ഡിന്റെ മൈക്കിള വാള്‍ഷിനെ 5-0 എന്ന സ്‌കോറിന് ഏകകണ്ഠമായി പരാജയപ്പെടുത്തി. ഒപ്പത്തിനൊപ്പം പോരാടിയ ആദ്യ റൗണ്ടിന് ശേഷം രണ്ടാമത്തെ റൗണ്ടില്‍ കൃത്യമായ പഞ്ചുകളിലൂടെ ജെയ്സ്മിന്‍ മത്സരം തനിക്ക് അനുകൂലമാക്കി.

സാക്ഷി ചൗധരി
ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി വനിതകളുടെ 51 കിലോ വിഭാഗത്തിലൂടെ സാക്ഷി മൂന്നാം സ്വര്‍ണ്ണം നേടി. ടൂര്‍ണമെന്റിലുടനീളം ഒരു പോയിന്റ് പോലും വഴങ്ങാതെ അപാരമായ ആധിപത്യത്തോടെയാണ് സാക്ഷി സ്വര്‍ണ്ണമണിഞ്ഞത്.

പ്രിയ ഘാംഘാസ്
കാനഡയുടെ മേരി-ബത്തൂല്‍ അല്‍-അഹമ്മദിയക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് പ്രിയ ഭാരതത്തിനായി ഇടിക്കൂട്ടില്‍ നിന്ന് നാലാം സ്വര്‍ണ്ണം കണ്ടെത്തിയത്. വനിതകളുടെ 60 കിലോ വിഭാഗത്തിലായിരുന്നു ഈ നേട്ടം.

അരുന്ധതി ചൗധരി
ഇംഗ്ലണ്ടിന്റെ ചാന്റല്‍ റീഡിനെ 5-0 എന്ന ഏകപക്ഷീയമായി തോല്‍പ്പിച്ച് വനിതകളുടെ 70 കിലോ വിഭാഗത്തില്‍ അരുന്ധതി അഞ്ചാം സ്വര്‍ണ്ണം സ്വന്തമാക്കി. അവസാന റൗണ്ടുകളില്‍ റിങ്ങിന്റെ പൂര്‍ണ്ണ നിയന്ത്രണം അരുന്ധതി ഏറ്റെടുക്കുകയായിരുന്നു.

സച്ചിന്‍ സിയാങ്
പുരുഷവിഭാഗം 60 കിലോ ഫൈനലില്‍ അത്യന്തം നാടകീയമായ പോരാട്ടത്തിനൊടുവില്‍ നമീബിയയുടെ ട്രൈഎഗെയിന്‍ മോര്‍ണി എന്‍ഡെവെലോയെ 3-2 എന്ന സ്പ്ലിറ്റ് ഡിസിഷനില്‍ തോല്‍പ്പിച്ചാണ് സച്ചിന്‍ സ്വര്‍ണ്ണം നേടിയത്. ആദ്യ രണ്ട് റൗണ്ടുകളില്‍ പിന്നിലായിരുന്ന സച്ചിന്‍, അവസാന റൗണ്ടില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്.

അങ്കുഷ് പംഗാള്‍
ഇംഗ്ലണ്ടിന്റെ വേള്‍ഡ് ബോക്സിങ് കപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവ് ദിമേജി ഷിറ്റുവിനെ 4-1 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് അങ്കുഷ് ഭാരതത്തിന്റെ ഏഴാം സ്വര്‍ണ്ണം പൂര്‍ത്തിയാക്കിയത്. പുരുഷന്മാരുടെ 80 കിലോയിലായിരുന്നു മത്സരം.

വെള്ളി നേട്ടവുമായി ജാദു, ലവ്‌ലിന, നരേന്ദര്‍

പുരുഷന്മാരുടെ 55 കിലോ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ജെയ് ഡിക്‌സനോട് 0-5 മത്സരിച്ച് തോറ്റതോടെയാണ് ജാദു മണി സിങ് വെള്ളി ഉറപ്പിച്ചത്.

വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ഒളിംപിക് മെഡല്‍ ജേതാവായ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഓസ്‌ട്രേലിയയുടെ എമ്മ-സൂ ഗ്രീന്‍ട്രീയോട് 1-4 എന്ന സ്പ്ലിറ്റ് ഡിസിഷനില്‍ പോരാടി തോറ്റ് വെള്ളി ഉറപ്പിക്കുകയായിരുന്നു.

പുരുഷന്മാരുടെ 90+ കിലോ ഹെവിവേറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ദമര്‍ തോമസിനോട് 0-5 ന് പരാജയപ്പെട്ട് ഭാരതത്തിന്റെ നരേന്ദര്‍ ബര്‍വാളും വെള്ളി സ്വന്തമാക്കി.

Tags: INDIAN TEAMBoxing ringCommonwealth Games 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.