Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

ജെയ്‌സന്‍byജെയ്‌സന്‍
Aug 1, 2026, 06:30 am IST
inKerala

ബത്തേരി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന വിധി വരുന്നത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം. ഭൂരഹിതരായ ഗോത്രവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കണം എന്നാവശ്യപ്പെട്ട് എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് 2003 ജനുവരി 5നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തകരപ്പാടിയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ എം. ഗീതാനന്ദന്‍, സി.കെ. ജാനു എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഗോത്രവര്‍ഗ കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വനം കൈയേറിയുള്ള ഈ സമരത്തെ തുരത്തി പ്രദേശം ഒഴിപ്പിക്കാന്‍ പോലീസ് വലിയ സന്നാഹങ്ങളോടെ എത്തുകയായിരുന്നു. 2003 ഫെബ്രുവരി 19ന് പോലീസ് നടപടിക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്.

സമരക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ വിനോദിനെ ബന്ദിയാക്കുകയും മര്‍ദനത്തിനിരയാക്കുകയും ചെയ്തു. വെട്ടേറ്റ് ചോരവാര്‍ന്നാണ് വിനോദിന് ജീവന്‍ നഷ്ടമായത്. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. അന്ന് നിരവധി പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നിട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

2016ല്‍ സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ നടപടികള്‍ പിന്നീട് കല്‍പ്പറ്റ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 103 രേഖകളും 13 തൊണ്ടി മുതലുകളും കോടതി പരിശോധിച്ചു. 47 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. വിചാരണ കാലയളവില്‍ 13 പ്രതികള്‍ മരിക്കുകയും ചെയ്തു.

കേരള ചരിത്രത്തിലെ തന്നെ പ്രധാന സംഭവങ്ങളില്‍ ഒന്നായാണ് മുത്തങ്ങ സമരത്തെ വിലയിരുത്തുന്നത്. ഇനി മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നത് രണ്ട് കേസുകളാണ്. മുത്തങ്ങയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതും, 27 പേരെ തടഞ്ഞുവച്ചതുമാണ് ഈ കേസുകള്‍. ഈ കേസുകളില്‍ സി.കെ. ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റു കേസുകളെല്ലാം ഇതിനോടകം തള്ളിപ്പോയിരുന്നു.

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി അശോകന്റെ വെട്ടേറ്റാണ് വിനോദിന്റെ മരണമെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഈ പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. കേസില്‍ ബാക്കിയുള്ള 53 പ്രതികളെയാണ് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

മുത്തങ്ങ സമരക്കേസിലെ 21-ാം സാക്ഷിയും പോലീസ് കോണ്‍സ്റ്റബിളുമായ അബ്ദുല്‍ സലാം, മുപ്പതാം സാക്ഷി ഫോറസ്റ്റര്‍ ശശിധരന്‍ എന്നിവരെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി എം. ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍ കോയാലിപ്പുരം, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ക്ക് 19 വര്‍ഷം തടവും പിഴയും വിധിച്ചു. വധശ്രമം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ 16 കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ വിധിച്ച തടവുശിക്ഷകള്‍ പ്രതികള്‍ ഒന്നിച്ച് അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ച് പിഴ ഒഴിവാക്കി.

Tags: C.K Janumuthanga caseM. GeethanandanPolice Constable K.V. Vinod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

Kerala

മുത്തങ്ങ വെടിവെപ്പ് കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പോലീസ് ആക്രമണം; ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ല: സി.കെ ജാനു

Kerala

കുടുംബ രാഷ്‌ട്രീയം വേണമോയെന്നു ജനം ചിന്തിക്കണം; പ്രഥമ പരിഗണന രാഷ്‌ട്രത്തിനായിരിക്കണമെന്ന് സി.കെ. ജാനു

Kerala

സി.കെ. ജാനുവിന്റെ ആത്മകഥ പ്രകാശനം ചെയ്തു

Kerala

സി.കെ. ജാനുവിന്റെ ആത്മകഥ പുറത്തിറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.