കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു.തനിക്ക് മര്‍ദനമേറ്റിരുന്നതായി ബിഷപ്പ് പാംപ്ലാനി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ തന്നെ തല്ലിയെന്നും ഡ്രൈവറെ ചവിട്ടി വീഴ്‌ത്തിയെന്നുമാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ചത് ആരാണെന്ന് പരാമര്‍ശിക്കാതെയായിരുന്നു പാംപ്ലാനി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഏകീകൃത കുര്‍ബാന അനുകൂലിയാണ് മര്‍ദിച്ചതെന്ന സൂചന പാംപ്ലാനി നല്‍കി.ഇക്കഴിഞ്ഞ ജൂലൈ മൂന്നീന് ദുക്‌റാന ആചരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍വെച്ച് ഒരു പരിപാടി സംഘടിപ്പിരുന്നു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എറണാകുളം ബിഷപ്പ് ഹൗസില്‍വെച്ച് നടന്ന സംഭവത്തെ കുറിച്ച് പാംപ്ലാനി വിശദീകരിക്കുന്നത്.













