Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

ദേശീയ വിദ്യാഭ്യാസ നയം 2020 നേട്ടങ്ങളും വെല്ലുവിളികളും-3

എ. വിനോദ്byഎ. വിനോദ്
Jul 30, 2026, 08:24 am IST
inMain Article

ദേശീയ വിദ്യാഭ്യാസ നയം ഗവേഷണത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തേക്കാണ് ഉയര്‍ത്തുന്നത്.
സാമ്പത്തിക നിക്ഷേപം: ഗവേഷണ ബജറ്റ് 61,196 കോടി രൂപയില്‍ നിന്ന് (2010-11) 1.27 ലക്ഷം കോടി രൂപയായി (2020-21) ഉയര്‍ത്തി.

ഗവേഷണ-വികസന സെല്ലുകള്‍: 834 സര്‍വകലാശാലകളില്‍ ഗവേഷണ-വികസന സെല്ലുകള്‍ തുറന്നു. പി.എം. റിസര്‍ച്ച് ഫെലോഷിപ്പ്, ആര്‍.ഡി.ഐ.  ഡീപ് ടെക്, മിഷന്‍ മോഡ് ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു.

പിഎംആര്‍എഫ് ഫെലോഷിപ്പ്: പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് ലഭിച്ചവരില്‍ 35% സ്ത്രീകളാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 10,000 പുതിയ ഫെലോഷിപ്പുകള്‍ അനുവദിക്കും.

ഘടനാപരമായ മാറ്റങ്ങള്‍
സാര്‍വത്രികമായി സ്വീകരിക്കപ്പെട്ട അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് , മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ്, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നിവ വഴി കര്‍ക്കശമായ പഴയ ബിരുദഘടനയില്‍ നിന്ന് വിദ്യാര്‍ത്ഥികേന്ദ്രീകൃതവും വഴക്കമുള്ളതുമായ മാതൃകയിലേക്ക് ഉന്നത വിദ്യാഭ്യാസം മാറി.

ഭാരതീയ ജ്ഞാനപാരമ്പര്യവും ആധുനിക വിദ്യാഭ്യാസവും

ആരോഗ്യം, പരിസ്ഥിതി, മാനേജ്‌മെന്റ്, കല, കായികം, ജീവിതമൂല്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഭാരതീയ ചിന്തകളെ ആധുനിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നു. ഇത് ആഗോള പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ വീക്ഷണത്തിലൂടെ പരിഹാരം കാണാനും ആത്മവിശ്വാസമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാനും സഹായിക്കുന്നു.

പ്രധാന നേട്ടങ്ങള്‍:
91 ഭാരതീയ വിജ്ഞാനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 12 ദേശീയ സ്ഥാപനങ്ങളിലായി 124 ഇന്ത്യന്‍ നോളജ് സിസ്റ്റംസ്  കോഴ്‌സുകളും 102 അന്തര്‍വിഷയ ഗവേഷണ പദ്ധതികളും ആരംഭിച്ചു.

8,000-ത്തിലധികം സ്ഥാപനങ്ങള്‍ ഭാരതീയ വിജ്ഞാനപരമ്പരകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇന്റേണ്‍ഷിപ്പുകളും അധ്യാപക പരിശീലനങ്ങളും നല്‍കിവരുന്നു.

ഭാരതീയ ഗണിതം, ജ്യോതിശാസ്ത്രം, ന്യായം, ദര്‍ശനം, ആരോഗ്യം, നഗരാസൂത്രണം, ജലവിഭവ മാനേജ്‌മെന്റ് എന്നിവയില്‍ പഠന-ഗവേഷണങ്ങള്‍ ആരംഭിച്ചു.

1.5 ലക്ഷം ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. ദേശീയ വേദ-സംസ്‌കൃത വിദ്യാഭ്യാസ ബോര്‍ഡും ആദര്‍ശ വേദ വിദ്യാലയങ്ങളും സ്ഥാപിച്ചു വരുന്നു.

ഭാരതീയ ഭാഷകള്‍ക്ക് പുതിയ കരുത്ത്
അംഗീകാരം: ഭരണഘടനയുടെ 8-ാം പട്ടികയിലെ 22 ഭാഷകളില്‍ പഠനത്തിനും പരീക്ഷകള്‍ക്കും യുജിസി അനുമതി നല്‍കി. 12 ഭാഷകളില്‍ പ്രവേശന പരീക്ഷ നട നടത്തുന്നു.

പഠനസാമഗ്രികള്‍: സാങ്കേതിക-പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഭാഷ പ്രാദേശികവല്‍ക്കരിക്കുന്നു. ‘അസ്മിതാ’ പദ്ധതിയിലൂടെ 22 ഭാഷകളില്‍ 22,000 പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍ജിനീയറിങ്, എംബിബിഎസ് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.
ഭാവി ലക്ഷ്യം: അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 22 ഭാഷകളിലായി 3 ലക്ഷം ഉന്നത വിദ്യാഭ്യാസ പഠനസാമഗ്രികള്‍ ലഭ്യമാക്കും.

സാങ്കേതികവിദ്യയുടെ വ്യാപനം
ദീക്ഷ: 133 ഭാഷകളില്‍ 3.7 ലക്ഷം പഠനവിഭവങ്ങള്‍.
സ്വയം: 4,700ലേറെ കോഴ്‌സുകളും 6 കോടിയിലധികം രജിസ്‌ട്രേഷനുകളും.
സമര്‍ത്ഥ്: ഡിജിറ്റല്‍ ഭരണസംവിധാനത്തിലൂടെ സുതാര്യമായ

വിദ്യാര്‍ത്ഥി സേവനങ്ങള്‍.
സൗജന്യ പരിശീലനം: ജെഇഇ, നീറ്റ്, ഐസിഎര്‍  പരീക്ഷകള്‍ക്കായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡിജിറ്റല്‍ കോച്ചിങ്.

അന്താരാഷ്‌ട്രവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം

ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ ഭാരതം 81-ാം സ്ഥാനത്തുനിന്ന് (2015) 38ല്‍ (2025) എത്തി.

വിദേശ സര്‍വകലാശാലകളുമായി സംയുക്ത ബിരുദപദ്ധതികളും ഗവേഷണ സഹകരണവും നടപ്പിലാക്കുന്നു.

വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കുമ്പോള്‍; ഐഐടി മദ്രാസ്, ഐഐടി ദല്‍ഹി, ഐഐഎം അഹമ്മദാബാദ്, ഐഐഎം ബെംഗളൂരു എന്നിവ വിദേശങ്ങളില്‍ ക്യാമ്പസുകള്‍ ആരംഭിച്ചു.

‘സ്റ്റഡി ഇന്‍ ഇന്ത്യ’ വഴി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വര്‍ധിക്കുന്നു.
എന്‍ഇപി 2020ന്റെ ആദ്യ ആറു വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ പരിവര്‍ത്തന കാലഘട്ടമായിരുന്നു. സ്ഥാപന വളര്‍ച്ച, പ്രവേശനം, സ്ത്രീ-പിന്നാക്ക പങ്കാളിത്തം, ഗവേഷണം, സാങ്കേതികവിദ്യ, ഭാരതീയ ഭാഷകള്‍, അന്താരാഷ്‌ട്രവല്‍ക്കരണം എന്നിവയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചു.

എല്ലാ സംസ്ഥാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഈ പരിഷ്‌കാരങ്ങള്‍ ഒരുപോലെ എത്തിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് അടുത്ത ഘട്ടത്തിലെ വെല്ലുവിളി. വിദ്യാര്‍ത്ഥികേന്ദ്രീകൃത പഠനം, സാങ്കേതികവിദ്യ, വ്യവസായ-വിദ്യാഭ്യാസ സഹകരണം, ഗവേഷണം, ഭാരതീയ ഭാഷാ-ജ്ഞാനപാരമ്പര്യം എന്നിവ സമന്വയിപ്പിച്ച് ലോകത്തിനു മുന്നില്‍ ഒരു പുതിയ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കാന്‍ ഭാരതത്തിന് സാധിക്കും.

(അവസാനിച്ചു)

 

Tags: National Education Policy 2020PMRF FellowshipDiffusion of technology
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറും ആണ് ലേഖകന്‍. [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.