Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

എ. വിനോദ് by എ. വിനോദ്
Jul 28, 2026, 06:25 am IST
in Main Article

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ട് നാളെ ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. ഭാരതത്തെ അന്താരാഷ്‌ട്ര വിജ്ഞാനശക്തിയായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ നയത്തിന്റെ നടപ്പാക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വികസിത ഭാരതം എന്ന ദേശീയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് വിദ്യാഭ്യാസരംഗത്ത് ആവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങളും നവീകരണങ്ങളും ഈ ആറു വര്‍ഷത്തിനിടെ എത്രത്തോളം നടപ്പിലായി എന്നതിന്റെ വിലയിരുത്തല്‍, വരുംകാല വിദ്യാഭ്യാസ നയത്തിനും ദേശീയ വികസനത്തിനും ദിശയും ശക്തിയും പകരും.

ഇത്തരം ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ഘട്ടത്തില്‍ മെക്കാളെ ചിന്തയുടെയും മാര്‍ക്സിസ്റ്റ് സമീപനങ്ങളുടെയും മതമൗലികവാദ രാഷ്‌ട്രീയത്തിന്റെയും സ്വാധീനമുള്ള വിഭാഗങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രചാരണങ്ങള്‍ യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും നടക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളോടുള്ള ആശയപരമായ എതിര്‍പ്പാണ് ഇതിന് പിന്നിലുള്ളത്.

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, പ്രാപ്തി, സാമൂഹ്യനീതി എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം ആധുനിക സമൂഹത്തെ ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും, അതേസമയം പുതിയ ലോകക്രമം ആവശ്യപ്പെടുന്ന അന്താരാഷ്‌ട്രവല്‍ക്കരണത്തെയും അഭിസംബോധന ചെയ്യുന്നു. ഉപനിവേശ മനോഭാവം ഇന്നും ശക്തമായി സ്വാധീനം ചെലുത്തുന്ന വിദ്യാഭ്യാസരംഗത്ത് ഈ ലക്ഷ്യം കൈവരിക്കുക വലിയ വെല്ലുവിളിയാണ്.

ശിശുവിദ്യാഭ്യാസം: ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം ഏറ്റവും പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത മേഖലകളിലൊന്നാണ് ശിശുപരിപാലനവും പ്രാഥമിക ശിശുവിദ്യാഭ്യാസവും. മുന്‍കാല ദേശീയ വിദ്യാഭ്യാസ നയങ്ങളില്‍ അവഗണിക്കപ്പെട്ട ഈ മേഖലയെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയാണ് എന്‍ഇപി ചെയ്തത്.

മാതൃ-ശിശുക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാലവാടികള്‍, പ്രാഥമിക ആരോഗ്യസംവിധാനങ്ങള്‍, അതോടൊപ്പം എല്‍.കെ.ജി, യു.കെ.ജി, മോണ്ടിസോറി തുടങ്ങിയ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രീ-പ്രൈമറി സ്ഥാപനങ്ങള്‍ എന്നിവയെ ദേശീയ വിദ്യാഭ്യാസ ഘടനയുടെ ഭാഗമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയോജിതമായി നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായ വിജയമാണ് കൈവരിച്ചത്.

വിദ്യാര്‍ത്ഥി പ്രവേശനവും അടിസ്ഥാനസൗകര്യ വികസനവും
14.67 ലക്ഷം വിദ്യാലയങ്ങളും 1.03 കോടി അദ്ധ്യാപകരും ഏകദേശം 24.72 കോടി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഭാരതത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും സങ്കീര്‍ണവുമായ ഒന്നാണ്. വിദ്യാര്‍ത്ഥി പ്രവേശനം വര്‍ധിപ്പിക്കുകയും പഠനമധ്യേ കൊഴിഞ്ഞുപോക്ക് കുറയ്‌ക്കുകയും ചെയ്യുക എന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2030-ഓടെ നൂറുശതമാനം സ്‌കൂള്‍ പ്രവേശനം കൈവരിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രൈമറി തലത്തില്‍ 93 ശതമാനവും, സെക്കന്‍ഡറി തലത്തില്‍ 77.4 ശതമാനവും, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 56.2 ശതമാനവും പ്രവേശനനിരക്കാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2022-23ല്‍ പ്രൈമറി തലത്തില്‍ 8.7 ശതമാനമായിരുന്നത് 2025-26 ല്‍ 1.8 ശതമാനമായി കുറഞ്ഞു. മിഡില്‍ സ്‌കൂള്‍ തലത്തില്‍ ഇത് 8.1 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായും സെക്കന്‍ഡറി തലത്തില്‍ 13.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും കുറഞ്ഞത് ശ്രദ്ധേയമാണ്.

ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം: പുതിയ മാതൃകകള്‍
സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നിലനിന്നിരുന്നത് ഗുണനിലവാരം ഉയര്‍ത്തുന്നതിലായിരുന്നു. അടുത്തിടെ നിതി ആയോഗ് നടത്തിയ പഠനം പൊതുവിദ്യാലയങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ ചിത്രം അവതരിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒരു കുട്ടിപോലും പ്രവേശനം നേടാത്ത സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കാത്തതും ജനസംഖ്യാ വ്യതിയാനങ്ങളെ പരിഗണിക്കാതെ വിദ്യാലയങ്ങള്‍ ആരംഭിച്ചതും ഈ അവസ്ഥയ്‌ക്ക് പ്രധാന കാരണങ്ങളാണ്. ഇക്കാര്യത്തില്‍ പ്രാദേശികതലത്തില്‍ യുക്തിസഹമായ നടപടികള്‍ അനിവാര്യമാണ്.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പി.എം. ശ്രീ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചും ഗുണനിലവാരമുള്ള മാതൃകാ വിദ്യാലയങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പല സംസ്ഥാനങ്ങളും സി.എം. ശ്രീ വിദ്യാലയങ്ങള്‍ ആരംഭിച്ചതും പൊതുവിദ്യാഭ്യാസരംഗത്ത് പുതിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും സമഗ്ര പരിഷ്‌കരണം എന്‍ഇപി പ്രഖ്യാപിച്ചതിനു ശേഷം അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നത്.

2022 ഒക്ടോബറില്‍: ഫൗണ്ടേഷന്‍ സ്റ്റേജിനുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അദ്ധ്യാപക സഹായികള്‍, പ്രവര്‍ത്തന പുസ്തകങ്ങള്‍, ‘ജാദുയി പിതാര’ (മാന്ത്രികപ്പെട്ടി) ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ തയ്യാറാക്കി.

2023-ല്‍: ഒന്നും രണ്ടും ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 2023 ജൂലൈയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറങ്ങി.
2024-ല്‍: മൂന്നും ആറും ക്ലാസുകളിലേക്കുള്ള ബ്രിഡ്ജ് പ്രോഗ്രാമുകളും തുടര്‍ന്ന് ഭാഷകള്‍, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കായിക-കലാ-തൊഴില്‍വിദ്യാഭ്യാസം എന്നിവയുടെ പാഠപുസ്തകങ്ങളും തയ്യാറാക്കി.

2025-ല്‍: നാല്, അഞ്ച്, ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും ബ്രിഡ്ജ് പ്രോഗ്രാമുകളും പ്രസിദ്ധീകരിച്ചു.
2026 ജൂണില്‍: ഒമ്പതാം ക്ലാസിലേക്കുള്ള ഒന്നാംഘട്ട പാഠപുസ്തകങ്ങള്‍ പുറത്തിറങ്ങി. മൂന്ന് ഭാഷകള്‍, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധിയും, തൊഴില്‍വിദ്യാഭ്യാസം, സാമൂഹിക നൈപുണി വികസനത്തിനായുള്ള Individuals in Society എന്ന കരിയര്‍ ഗൈഡന്‍സ് പുസ്തകം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2027 ജൂണോടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും ഈ മാതൃകയില്‍ തയ്യാറാക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് എന്‍.സി.ഇ.ആര്‍.ടി. നടപ്പാക്കുന്നത്.

ദേശീയ വീക്ഷണവും പ്രാദേശിക സമ്പത്തും
പുതിയ പാഠപുസ്തകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഭാരതത്തിന്റെ ഭൂപ്രദേശം, സാമൂഹിക പശ്ചാത്തലം, സാംസ്‌കാരിക വൈവിധ്യം, വൈജ്ഞാനിക പാരമ്പര്യം, ശാസ്ത്രസംഭാവനകള്‍ എന്നിവ സമഗ്രമായി അവതരിപ്പിക്കുന്നതിലാണ്.
ഇവ വെറും പഠനസാമഗ്രികള്‍ മാത്രമല്ല; കൂടുതല്‍ പഠനത്തിനുള്ള ജാലകങ്ങളാണ്. ചരിത്രത്തിലെ തെറ്റായ അവതരണങ്ങള്‍ തിരുത്തുന്നതോടൊപ്പം ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും മനുഷ്യവികാസത്തിന് നല്‍കിയ സംഭാവനകളും ഭാവിയില്‍ നിര്‍വഹിക്കേണ്ട ദേശീയ ദൗത്യവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു. ദേശീയ വീക്ഷണവും പ്രാദേശിക വിഭവങ്ങളുടെ സമൃദ്ധിയും എല്ലാ ക്ലാസുകളിലെയും എല്ലാ വിഷയങ്ങളിലെയും പാഠപുസ്തകങ്ങളില്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

ത്രിഭാഷാ പദ്ധതി: ഒരു പുതിയ സമീപനം
മൂന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനനുസരിച്ച് പുനഃസംഘടിപ്പിക്കുകയും പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുകയും എല്ലാ പ്രധാന പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുകയും ചെയ്തതില്‍ എന്‍.സി.ഇ.ആര്‍.ടി. നിര്‍ണായക പങ്കുവഹിച്ചു. ആദ്യഘട്ടത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇന്ന് എട്ടാം ക്ലാസ് വരെയുള്ള ഭൂരിഭാഗം വിഷയങ്ങളിലും 22 ഭാരതീയ ഭാഷകളില്‍ ലഭ്യമാണ്.

അതോടൊപ്പം, ആദ്യ ദേശീയ വിദ്യാഭ്യാസ നയം മുതല്‍ നിലനിന്നിരുന്നെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളും സിബിഎസ്ഇ വിദ്യാലയങ്ങളും ഉള്‍പ്പെടെ കേന്ദ്രവിദ്യാഭ്യാസ സംവിധാനത്തില്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ത്രിഭാഷാ പദ്ധതിയുടെ പ്രായോഗിക നടപ്പാക്കലിനും ഇപ്പോള്‍ തുടക്കമായിട്ടുണ്ട്.

എന്നാല്‍ ഈ പുതിയ ത്രിഭാഷാ പദ്ധതി പഴയ മാതൃകയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഭാഷയും വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ താല്‍പര്യത്തിനും സാഹചര്യത്തിനും അനുസരിച്ച് മൂന്ന് ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആഗ്രഹിക്കുന്നവര്‍ക്ക് നാലാമത്തെ ഭാഷയും പഠിക്കാനുള്ള അവസരവും നല്‍കുന്നുണ്ട്.

എന്‍ഇപി 2020 നടപ്പാക്കി ആറു വര്‍ഷം പിന്നിടുമ്പോള്‍, വിദ്യാഭ്യാസരംഗത്ത് ഘടനാപരവും അക്കാദമികവുമായ നിരവധി മാറ്റങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടതായി കാണാം. ശിശുവിദ്യാഭ്യാസം മുതല്‍ പാഠ്യപദ്ധതി പരിഷ്‌കരണം, പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തല്‍, മാതൃഭാഷാധിഷ്ഠിത പഠനം, ദേശീയ വീക്ഷണമുള്ള പാഠപുസ്തകങ്ങള്‍, ബഹുഭാഷാ വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതേസമയം ഗുണനിലവാര വ്യത്യാസങ്ങള്‍, പൊതുവിദ്യാലയങ്ങളുടെ വെല്ലുവിളികള്‍, സംസ്ഥാനതലത്തിലെ അസമമായ നടപ്പാക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടേണ്ടവയാണ്. അടുത്ത ഘട്ടത്തില്‍ ഈ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കാനാകുമ്പോഴാണ് വികസിത ഭാരതത്തിന്റെ വിജ്ഞാനസമൂഹം യാഥാര്‍ഥ്യമാകുക.

(നാളെ: ദേശീയ വിദ്യാഭ്യാസ നയം 2020: ഉന്നത വിദ്യാഭ്യാസത്തിലെ പരിവര്‍ത്തനങ്ങള്‍)

Tags: NDA governmentsNational Education Policy 2020Union Education Ministry
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറും ആണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എക്സിറ്റ് പോള്‍: മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.