കോട്ടയം: ഹുബ്ബള്ളി (ഹുബ്‌ളി) – കോട്ടയം – ഹുബ്ബള്ളി റൂട്ടിലെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് (30) രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ഹുബ്ബള്ളി – കോട്ടയം റൂട്ടില്‍ ആഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം – ഹുബ്ബള്ളി റൂട്ടില്‍ ആഗസ്റ്റ് 26, 30 തീയതികളിലുമാണ് സര്‍വീസ്.
ആഗസ്റ്റ് 25 ന് വൈകീട്ട് 6.30ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 4.40ന് കോട്ടയത്ത് എത്തും. പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ആഗസ്റ്റ് 26ന് രാത്രി 10.30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് എട്ടുമണിക്ക് ഹുബ്ബള്ളിയില്‍ എത്തും.
ആഗസ്റ്റ് 29 നാണ് രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍. അന്ന് വൈകീട്ട് 3.15ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 30ന് രാത്രി 10.30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 8.05ന് ഹുബ്ബള്ളിയില്‍ എത്തും.
















