Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട് :മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

ഇന്ന് വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്.വ്യാഴാഴ്ച കോഴിക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്ന് വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി ഇടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.കോഴിക്കോട് രാമനാട്ടുകരയില്‍ മരം വീണ ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു.

Recent Posts