Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 29, 2026, 08:42 am IST
inSamskriti

സീതാദേവിയെ എങ്ങിനെയെങ്കിലും തന്റെ കൂടെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രഹത്തില്‍ അതിനു സഹായം തേടി രാവണന്‍ തന്റെ മാതുലന്‍, മാരീചന്റെ അടുത്തെത്തി. മായാവിയായ മാരീചനെ ഒരു സ്വര്‍ണ്ണമാനിന്റെ രൂപത്തില്‍ ചെന്ന് രാമനെയും ലക്ഷ്മണനെയും സീതയില്‍ നിന്നും അകറ്റാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നാല്‍ രാവണന്റെ വാള്‍ കൊണ്ടാവും തന്റെ മരണം എന്നറിഞ്ഞ മാരീചന്‍ രാമബാണമേറ്റുള്ള മരണമാണ് ശ്രേഷ്ഠമെന്നു കരുതി മായപ്പൊന്‍മാനായി രൂപംമാറി.

മിന്നുന്ന വെള്ളിപ്പുള്ളികളും നീലമണിപോല്‍ തിളങ്ങുന്ന കണ്ണുകളുമുള്ള മനോഹരനായ മാന്‍കുട്ടി. അവന്‍ ആശ്രമത്തിനടുത്ത് ഓടിക്കളിച്ച്, സീതയുടെ ശ്രദ്ധപിടിച്ചുപറ്റി. ആ മോഹനമൃഗത്താല്‍ ആകര്‍ഷിക്കപ്പെട്ട്, അവള്‍ രാമനോട് ആ മാനിനെ പിടിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. രാമന്‍, ഇതൊരു ചതിയാണെന്ന് മനസ്സിലാക്കിയെങ്കിലും സീതയെ സന്തോഷിപ്പിക്കാന്‍ വേണ്ടി അതിനു പിറകെ പോ
യി. പിടിക്കാനാവില്ലെന്നു ബോധ്യമായപ്പോള്‍ രാമന്‍ അമ്പയച്ചു. മാനിന്റെ വേഷം ധരിച്ച മാരീചന്‍ മരണസമയത്ത് വേദനയോടെ രാമന്റെ ശബ്ദം അനുകരിച്ച്, സഹായത്തിനായി നിലവിളിച്ചു. സീതയുടെ കഠോര വാക്കുകള്‍ കേട്ട് വേദനയോടെ ലക്ഷ്മണന്‍ ആശ്രമംവിട്ട് രാമനെ തേടിയിറങ്ങി.

സീതാപഹരണം

ഈ സമയത്ത്, രാവണന്‍ ഒരു മഹര്‍ഷിയുടെ വേഷത്തില്‍ ആശ്രമത്തിലെത്തി. സീതയെ ബലമായി രഥത്തില്‍ കയറ്റി ആകാശ മാര്‍ഗ്ഗേകൊണ്ടുപോയി. സീത രാമനേയും ലക്ഷ്മണനേയും വിളിച്ചു നിലവിളിച്ചു. ഇതുകണ്ട പക്ഷിശ്രേഷ്ഠന്‍ ജടായു തന്റെ ശക്തിമുഴുവന്‍ സംഭരിച്ചു രാവണനെ ആക്രമിച്ചു. ആകാശരഥം തകര്‍ത്ത് രക്ഷസന്റെ ദേഹം കീറിമുറിച്ചു. പക്ഷേ പെട്ടെന്ന് രാവണന്‍ ചന്ദ്രഹാസമെന്ന വാള്‍ വീശി ജടായുവിന്റെ ചിറകുകള്‍ മുറിച്ച്, നിലത്തിട്ടു. ദേഹം മുഴുവന്‍ പരിക്കേറ്റ ജടായു വനത്തില്‍ വേദനയോടെ കിടന്നു.
വനത്തിന് മുകളിലൂടെ പറക്കുമ്പോള്‍, സീത താഴെ മലമുകളില്‍ കൂടി നില്‍ക്കുന്ന അഞ്ച് കുരങ്ങന്മാരെ കണ്ടു. പെട്ടെന്ന് തന്നെ അവള്‍ തന്റെ ആഭരണങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞ് താഴേയ്‌ക്ക് വലിച്ചെറിഞ്ഞു. ആകാശരഥത്തില്‍ പറന്ന് രാവണന്‍ ലങ്കയില്‍ എത്തി സീതയെ അശോകവനത്തില്‍ തടഞ്ഞു വച്ചു.

സീതയെ ഒറ്റയ്‌ക്ക് വിട്ടു വന്നതിന് രാമന്‍ ലക്ഷ്മണനോട് ശകാരസ്വരത്തില്‍, ”ഒരു സ്ത്രീ വിഷമസമയത്ത് ജല്‍പ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ എടുക്കരുതെന്ന്” ഓര്‍മ്മിപ്പിച്ചു. പെട്ടെന്നവര്‍ ആശ്രമത്തിലേക്ക് തിരിച്ചെത്തി. സീതയെ അവിടെ കാണാഞ്ഞ് രാമന്‍ കപടദുഃഖം പ്രകടിപ്പിച്ച്, ”അല്ലയോ സീതേ, അല്ലയോ ജാനകീ, എന്നെയിങ്ങിനെ കളിപ്പിക്കാതെ! മറഞ്ഞിരിക്കാതെ പുറത്തു വരൂ!” എന്ന് വിളിച്ചുകരഞ്ഞു. പക്ഷേ രാമന്റെ വിളികള്‍ക്ക് നിശബ്ദത മാത്രമായിരുന്നു മറുപടി.

സീതാന്വേഷണം, ജടായു സദ്ഗതി

ചുറ്റുപാടുമുള്ള വനപ്രദേശത്ത് സീതയെ തേടാന്‍ ആരംഭിച്ച്, അവര്‍ മരങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്ന് ചോദിച്ചു നടന്നു. മണ്ണിന്റെ പുത്രിയായ സീതയെ പ്രകൃതിതന്നെ സ്വയം അവളിരിക്കുന്നയിടം വെളിപ്പെടുത്തിയേക്കാമെന്ന് അവര്‍ കരുതി. സീതയെത്തേടി നടക്കുന്നതിനിടയില്‍ കാട്ടുപാതയില്‍ അവരുടെ മുമ്പില്‍ ഒരു തകര്‍ന്ന രഥം കാണായി. ഒരു മല്ലയുദ്ധം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടു. വീണ്ടും നോക്കിയപ്പോള്‍ മരണാസന്നനായ ജടായുവിനെ, അരികില്‍ കണ്ടെ ത്തി. ”ഞാന്‍ രാവണനുമായി പോരാടി, അവന്റെ രഥം നശിപ്പിച്ചു, പക്ഷേ അവന്‍ എന്റെ ചിറകുകള്‍ അരിഞ്ഞ് ദേഹം മുറിപ്പെടുത്തി ഇവിടെയിട്ട ശേഷം സീതയുമായി ദക്ഷിണദിക്കിലേക്ക് ആകാശമാര്‍ഗ്ഗേ പോയി.” ജടായു വിശദീകരിച്ചു.

തന്റെ അവസാനശ്വാസമെടുക്കുന്ന സമയത്ത് ജടായു രാമനെ പരംപൊരുളായി തിരിച്ചറിഞ്ഞ് ഭഗവാന്റെ ആശീര്‍വാദം തേടി. ജടായു ഭഗവാനെ സ്തുതിച്ച് രാമകൃപയാല്‍ മോക്ഷം നേടി. ഒരു മഹാഭക്തന് യോഗ്യമായ സ്‌നേഹവും ബഹുമതിയും ജടായുവിന് നല്‍കി രാമനും ലക്ഷ്മണനും ചേര്‍ന്ന് അവസാന കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. ജടായുവിന്റെ ആത്മാവ് വിഷ്ണുസവിധത്തിലേക്ക് ഉയര്‍ന്നുപോയി.

Tags: ramayanaLord RamaDevotionalRamayana Masam 2026ചിത്രരാമായണംരാവണ-മാരീച സംവാദം
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

Samskriti

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

Samskriti

സാക്ഷാത്ക്കാരം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.