Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 07:41 am IST
inSamskriti

വിഭീഷണന്‍ രാമപക്ഷത്തു ചേര്‍ന്നതിനാലാണ് രാമന് വിജയമുണ്ടായതെന്നും രാവണനെ ഒറ്റിയ വിഭീഷണന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാവണപക്ഷപാതികള്‍ എന്നും വാദിച്ചു കാണാറുണ്ട്. എന്നാല്‍ ഇതേ രാവണന്‍ തന്നെ മുമ്പൊരിക്കല്‍ തന്റെ ജ്യേഷ്ഠനെ ചതിച്ചതോ എന്നു തിരിച്ചുചോദിച്ചാല്‍, ങേ, രാവണനു ജ്യേഷ്ഠനോ? രാവണനല്ലേ മൂത്തത് എന്നു നവരാവണികള്‍ ചോദിച്ചുകളയും. അവരുടെ ഇതിഹാസ അറിവുകള്‍ ഇതിഹാസം വായിച്ചും മനനം ചെയ്തുമുള്ളതല്ല എന്നതിന്റെ കുഴപ്പമാണിത്.

ആരാണ് രാവണന്റെ ജ്യേഷ്ഠന്‍? സാക്ഷാല്‍ കുബേരന്‍. ധനപതിയായ കുബേരന്‍ മണിമയമാക്കിയ ലങ്കയെ ആണ് രാവണന്‍ സ്വന്തമാക്കിയത് എന്നത് പലര്‍ക്കും അറിയാത്ത കാര്യം. ലങ്കമാത്രമല്ല, സീതയെ റാഞ്ചാന്‍ രാവണന്‍ ഉപയോഗിച്ച പറക്കുംരഥമായ പുഷ്പകവും ജ്യേഷ്ഠസഹോദരനായിരുന്ന കുബേരനില്‍ നിന്നു രാവണന്‍ തട്ടിയെടുത്തതാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടണമല്ലോ. അതല്ലേ കര്‍മ്മത്തിന്റെ കാവ്യനീതി! വിഭീഷണനെ വിധിക്കാനും വധിക്കാനും ഒരുങ്ങുംമുമ്പ് രാവണികള്‍ ഇക്കാര്യമൊക്കെ അറിഞ്ഞിരിക്കണം.
ഒരുപാടു ഗുണങ്ങളുടെ വിളനിലമായിരുന്നെങ്കിലും പുരാണ, ഇതിഹാസങ്ങളിലെ ഏറ്റവും സ്ത്രീലമ്പട കഥാപാത്രങ്ങളില്‍ ഒരാളാണ് രാവണന്‍. വേറെയും പല കൊള്ളരുതായ്‌മകള്‍ ഉണ്ടെങ്കിലും സ്ത്രീപീഡനം ഒന്നു കൊണ്ടാണ് രാവണന്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാവുന്നത്. അതേസമയം ജ്യേഷ്ഠന്‍ കുബേരനോ? സമ്പത്തിന്റെയും സമൃദ്ധിയുടേയും ദേവനായി കുബേരന്‍ എവിടെയും ആരാധിക്കപ്പെടുന്നു. ദീപാവലി, ധനത്രയോദശി, ഗൃഹപ്രവേശം തുടങ്ങി പല വിശേഷാവസരങ്ങളിലും കുബേര പൂജയുണ്ട്. ഒരാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത് ജനനത്താലോ കുടുംബത്താലോ അല്ല, മറിച്ച് അയാളുടെ പ്രവൃത്തി, മൂല്യം, ഭക്തി എന്നിവയലാണ്. ധര്‍മ്മനിഷ്ഠയിലൂടെ കുബേരന്‍ ദൈവികമായ ആദരവ് നേടിയപ്പോള്‍, അനിയന്ത്രിതമായ ഭോഗാഭിലാഷം രാവണനു നാശകാരണമായി.

മഹര്‍ഷി വിശ്രവസ്സിന് ഇളബിളയില്‍ ജനിച്ച മകനാണ് കുബേരന്‍. വിശ്രവസ്സിനു കൈകേസിയില്‍ ജനിച്ച മകനാണ് രാവണന്‍. ഇരുവരും ഒരച്ഛന്റെ മക്കള്‍. അര്‍ദ്ധ സഹോദരങ്ങള്‍. അച്ചടക്കം, ജ്ഞാനം, ആത്മീയത എന്നിവയാല്‍ കുബേരന്‍ ശ്രദ്ധേയനായി. അസാമാന്യമേധയും ശിവഭക്തിയും രാവണന് ഉണ്ടായിരുന്നെങ്കിലും ക്രമേണ അഹങ്കാരവും അധികാരഗര്‍വ്വവും അദ്ദേഹത്തെ കീഴടക്കി.

കുബേരന്റെ ജനനം സമ്പത്തിന്റെ ദേവനായിട്ടല്ലായിരുന്നു. അദ്ദേഹം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ബ്രഹ്‌മാവിനെ തപസ്സനുഷ്ഠിച്ചു. അതില്‍ സംപ്രീതനായ ബ്രഹ്‌മാവ്, അമരത്വം, അളവറ്റ സമ്പത്ത്, വടക്കുദിക്കിന്റെ കാവല്‍ക്കാരനായ ‘ലോകപാലന്‍’ എന്നീ പദവികള്‍ അദ്ദേഹത്തിന് നല്‍കി. പ്രപഞ്ച നിധികളുടെ സംരക്ഷണച്ചുമതലയും ഏല്‍പ്പിച്ചു. കുബേരനു സമ്പത്ത് വ്യക്തിപരമായ ആഡംബരത്തിന് വേണ്ടിയുള്ളതായിരുന്നില്ല; വിശ്വസന്തുലനം നിലനിര്‍ത്തി ധനവിതരണം നടത്തുന്ന പ്രപഞ്ചഖജനാവ് സൂക്ഷിപ്പുകാരനായി അദ്ദേഹം മാറി. ഭക്തര്‍ കുബേരനോട് കേവലം പണത്തിന് വേണ്ടിമാത്രം അപേക്ഷിച്ചാല്‍ അദ്ദേഹം പ്രസാദിക്കില്ല. മറിച്ച് സത്യസന്ധ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നവരെ സുസ്ഥിരസമ്പത്ത് നല്‍കി അനുഗ്രഹിക്കുകയാണ് കുബേരന്‍ ചെയ്യുക.

ദേവശില്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സുവര്‍ണ്ണ ലങ്ക കുബേരന്‍ സമാധാനപരമായി ഭരിച്ചിരുന്നപ്പോള്‍ അധികാരമോഹിയായ രാവണന്‍ തന്റെ ജ്യേഷ്ഠസഹോദരനെ ആക്രമിച്ചു ലങ്കയും പുഷ്പകവിമാനവും പിടിച്ചെടുക്കുകയായിരുന്നു. ലങ്ക തിരിച്ചുപിടിക്കാന്‍ നില്‍ക്കാതെ ഹിമാലയത്തിലെ അളകാപുരി കേന്ദ്രമാക്കി കുബേരന്‍ ദേവസേവ തുടര്‍ന്നു. അഹങ്കാരത്തേക്കാള്‍ കര്‍ത്തവ്യത്തിനും പ്രതികാരത്തേക്കാള്‍ സമാധാനത്തിനും പ്രാധാന്യം നല്‍കുന്ന ദേവനായി കുബേരന്‍ കീര്‍ത്തിക്കപ്പെട്ടപ്പോള്‍ അഹങ്കാരത്തിന്റേയും അക്രമത്തിന്റേയും രാക്ഷസീയമുഖമായി രാവണന്‍ അവമതിക്കപ്പെട്ടു.

Tags: ramayanaLord RamaDevotionalRavanaRamayana Masam 2026Kubera
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Samskriti

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

പുതിയ വാര്‍ത്തകള്‍

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.