ചെന്നൈ: മൈസൂരു – ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തില്‍പ്പെട്ട ഡി ശേഖറിനാണ് ഈ ദുരനുഭവം. പരിപ്പ് വട കഴിക്കുന്നതിനിടെയാണ് സംഭവം. വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം അദ്ദേഹത്തിന്റെ ചുണ്ടുകളിലേക്ക് പറ്റിപ്പിടിച്ചു. ഉടൻ തന്നെ പുറത്തെടുത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌നാക്‌സുകള്‍ ലഭിച്ചതെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ഡോ സത്യമൂര്‍ത്തി ബാലസുബ്രഹ്‌മണ്യം പറയുന്നു. അപ്പോൾ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കറിന് നൽകിയതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം ഐആർടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതരെയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഐആര്‍ടിസിക്ക് ശേഖര്‍ പരാതി നല്‍കിയ കാര്യം ശേഖര്‍ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. അബദ്ധത്തിൽ ഏതെങ്കിലും കുട്ടികളാണ് ഇത് കഴിച്ചിരുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായി ശേഖർ വ്യക്തമാക്കി.














