Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

from will resume.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ആലപ്പുഴയില്‍നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് പുനരാരംഭിക്കും. ആലപ്പുഴയില്‍നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി വോള്‍വോ ബസ് സര്‍വീസ് അനുവദിച്ചു.നേരത്തെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍, ഇടയ്‌ക്ക് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഓണത്തിന് മുമ്പായി സര്‍വീസ് ആരംഭിക്കാന്‍ കഴിയും എന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

നികുതി ഇളവ് സംബന്ധിച്ച് അന്തിമ അനുമതി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി സിപി ജോണ്‍ കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു.സര്‍വീസ് നടത്താന്‍ ആവശ്യമായ ബസ് നിലവില്‍ കെഎസ്ആര്‍ടിസിയുടെ പക്കലുണ്ട്. നികുതി ഇളവ് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഫയല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംഡിയും അറിയിച്ചു.

 

Recent Posts