തിരുവനന്തപുരം: ദല്‍ഹിയിലെ പാറ്റ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് വ്യാപക സംഘര്‍ഷം ഉണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്നലെ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും ലോക്ഭവനു മുന്നിലേക്കും നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ജനങ്ങളുടെ സൈ്വരജീവിതം തടസപ്പെടുത്തിയാണ് ഇരുകൂട്ടരും അക്രമം നടത്തുന്നത്. സംഘര്‍ഷം മണിക്കുറൂകളോളം നീണ്ടു. വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കാല്‍നടയാത്രയും തടസപ്പെട്ടു, ജനങ്ങള്‍ വലഞ്ഞു.
ലോക്ഭവന് മുന്നിലും കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ സംഘര്‍ഷമായിരുന്നു. അക്രമം അഴിച്ച് വിട്ട എസ്എഫ്‌ഐക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു. പോലീസിനു നേരേ മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. കുപ്പിയേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചെങ്കിലും കൊടി കെട്ടിവന്ന കമ്പ് ഉപയോഗിച്ച് പോലീസുകാരെ അടിച്ചു. ഇതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
കേന്ദ്രത്തിനെതിരേയാണ് എസ്എഫ്‌ഐക്കാര്‍ ആദ്യം മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ പോലീസ് ജല പീരങ്കി പ്രയോഗിച്ചതോടെ മുഖ്യമന്ത്രി വി.ഡി. സതീശനും സര്‍ക്കാരിനുമെതിരേയുമായി മുദ്രാവാക്യം. കെഎസ്‌യുവാണ് ഇന്നലെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ മുതല്‍ കെഎസ്‌യു പ്രതിഷേധം നടത്തി അക്രമം തുടങ്ങിയിരുന്നു. ഇതോടെ പാറ്റാ സമരം തങ്ങളില്‍ നിന്നും കൈവിട്ട് പോകാതിരിക്കാന്‍ മുന്നറിയിപ്പ് ഇല്ലാതെ എസ്എഫ്‌ഐയും പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു.













