തിരുവനന്തപുരം: വെമ്പായത്തെ ബാറിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. സംഭവത്തില്‍ സംഘത്തില്‍ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരിച്ചിരുന്നു.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അനീഷ് സമീപത്തെ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി എത്തിയശേഷം ബാറിലുണ്ടായിരുന്നവര്‍ക്കുനേരെ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു.ഇതിനിടെ അനീഷിനും 80 ശതമാനത്തില്‍ അധികം പൊള്ളലേറ്റു. പൊളളലേറ്റ ശ്യാം, റിയാസ്, അരുണ്‍, നൗഫല്‍ എന്നിവര്‍ ചികിത്സയിലാണ്.
രാത്രി ഒമ്പത് മണിയോടെ ബാറിലെ എ.സി. മുറിയില്‍ ഇരുന്ന് മദ്യപിച്ചവര്‍ തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്. ഈ സമയം ബാറിലെ എസി ഹാളില്‍ 30 ഓളം പേര്‍ ഉണ്ടായിരുന്നു. എട്ടോളം പേര്‍ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തി ഒപ്പം മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.തുടര്‍ന്നായിരുന്നു പെട്രോളുമായി എത്തി തീ കൊളുത്തിയത്.
















