കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചിരുന്ന യുവാവും നാല് കുട്ടികളും ആവശ്യമായ ചികിത്സയ്‌ക്ക് ശേഷം ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
















