ഡൽഹി: അയോധ്യക്ഷേത്ര സംഭാവനാ ക്രമക്കേട്, നീറ്റ് പരീക്ഷ ക്രമക്കേട് എന്നീ വിഷയങ്ങൾ ഉയർത്തി ഇന്നും പാർലമെന്റ് സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തെ പോലീസ് കൈകാര്യം ചെയ്യുന്ന രീതി നല്ലതല്ലെന്ന് ആരോപിച്ച് അതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും.
അയോധ്യ സംഭാവന കൊള്ളയിൽ ചർച്ച വേണമെന്ന നിലപാടും ഉയർത്തും. കോൺഗ്രസും, സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ചർച്ച ആവശ്യപ്പെടും. അയോദ്ധ്യ രാമക്ഷേത്ര തട്ടിപ്പിൽ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്നതടക്കമുള്ള സുപ്രധാന ബില്ലുകൾ ഇന്ന് സഭയിലെത്തിക്കാൻ ആണ് സർക്കാർ നീക്കം. പ്രതിപക്ഷത്തിന്റെ അമ്പലക്കള്ളൻ എന്ന മുദ്രാവാക്യത്തിനെതിരെ സ്പീക്കർ രംഗത്തെത്തി. സഭയുടെ സുഗമമായ നടത്തിപ്പിന് തുടക്കത്തിലേ കക്ഷിനേതാക്കളെ സ്പീക്കർ കാണാനും സാധ്യതയുണ്ട്.
















