Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

ആഗസ്റ്റ് 3ന് പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് (06523),

ആഗസ്റ്റ് നാലിലെ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസ് (06524),

ആഗസ്റ്റ് 5ലെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06547),

ആഗസ്റ്റ് 6ലെ തിരുവനന്തപുരം നോർത്ത്–എസ്എംവിടി എക്സ്പ്രസ് (06548),

ജൂലൈ 31 ലെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555),

ആഗസ്റ്റ് 2ലെ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (06556) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതിനു പുറമേ ആഗസ്റ്റ് ഒന്നിനും രണ്ടിനും മൂന്നിനുമുള്ള മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ 105 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

 

Recent Posts