കൊച്ചി: പ്രശ്‌ന പരിഹാരത്തിനുള്ള പൂജയ്‌ക്കെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോയി തൃശ്ശൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ കുമളി സ്വദേശി പ്രിന്‍സ് എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം പൂജയ്‌ക്കെന്ന പേരില്‍ ആലുവയിലെ ലോഡ്ജില്‍ എത്തിച്ച് മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ആ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും അതുവച്ച് ഭീഷണിപ്പെടുത്തി തുടര്‍ന്നും പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. യുവതിയുടെ അശ്‌ളീല ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി ആലുവ പൊലീസില്‍ പരാതി നല്‍കിയത്.
















