കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവൂര്‍ സ്വദേശി അഭിജിത്ത് (24) ആണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചിതയായ പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മാവൂരില്‍ നിന്ന് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















