കൊച്ചി: പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍.പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് നേരത്തെ പൊലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിനിടെയാണ് സുരക്ഷ തേടി വീണ്ടും പെണ്‍കുട്ടി എത്തിയത്.
തന്റെ പാസ്‌പോര്‍ട്ടും പണവും ഉള്‍പ്പെടെ പിതാവും സംഘവും അപഹരിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിപ്പെട്ടു. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വൈറല്‍ താരവും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയില്‍ ദമ്പതികള്‍ക്ക് എതിരായ പൊലീസ് നടപടി രണ്ടാഴ്ചത്തേയ്‌ക്ക് മധ്യപ്രദേശ് ഹൈക്കോടതി വിലക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാതെ വിവാഹം ചെയ്തു എന്ന പരാതിയില്‍ മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ദമ്പതികള്‍ക്ക് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നത്.
















