Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആകാശം പക്ഷികളുടേത് മാത്രമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 03:08 pm IST
inVaradyam
സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

കാറ്റില്‍നിന്നുള്ള വൈദ്യുതിയുടെ സുവര്‍ണകാലമാണിത്. കാറ്റിനെ നോവിക്കാത്ത, കാലാവസ്ഥയെ പിണക്കാത്ത ഹരിത വൈദ്യുതിയുടെ സുവര്‍ണകാലം. പക്ഷേ വിന്‍ഡ് എനര്‍ജിക്കുമുണ്ട് പ്രശ്‌നങ്ങള്‍. കാറ്റില്‍നിന്നും കറന്റുണ്ടാക്കുന്ന കാറ്റാടികളുടെ കാര്യത്തിലാണ് പ്രശ്‌നം. അവ കെട്ടി ഉയര്‍ത്താന്‍ വേണ്ടി വരുന്ന വന്‍ ചെലവ്. ചില നേരങ്ങളില്‍ കാറ്റിന്റെ ലഭ്യതക്കുറവ്: ദേശാടനക്കിളികള്‍ നേരിടുന്ന അപകട ഭീഷണി: നഗരങ്ങളില്‍ കാറ്റാടി ഉറപ്പിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ… പക്ഷേ ചൈനാക്കാരന് അതൊന്നും ഒരു പ്രശ്‌നമല്ല. ഹീലിയം നിറച്ച പടുകൂറ്റന്‍ ആകാശക്കപ്പലില്‍ കാറ്റാടികളും ടര്‍ബൈനുകളും ഉറപ്പിച്ച് പറത്തിവിടുക. അവര്‍ പറയുന്നു- ആകാശം പക്ഷികളുടേത് മാത്രമല്ല. അവിടെ ഞങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ വേണ്ടിക്കൂടിയാണ്.

എസ്- 2000 എന്ന് വിളിപ്പേരുള്ള സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം (സാവിസ്) ആണ് ചൈനക്കാരന്റെ വിജയകരമായ കണ്ടുപിടുത്തം. നഗരമേഖലയ്‌ക്കായുള്ള ലോകത്തെ ആദ്യ മെഗാവാട്ട് ക്ലാസ് ഹൈ ആള്‍റ്റിറ്റിയൂഡ് വിന്‍ഡ് എനര്‍ജി സിസ്റ്റം എന്നാണ് അവകാശവാദം. രൂപപ്പെടുത്തിയത് ചൈനീസ് കമ്പനിയായ ബീജിങ് ലിന്‍യി ചുന്‍ചുവാന്‍ എനര്‍ജി ടെക്‌നോളജി. ഭൂമിയിലെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ച ആകാശകാറ്റാടിയുടെ ആദ്യ പറക്കല്‍ സിച്ചവാന്‍ പ്രോവിന്‍സിലെ യിബിനില്‍ ആണ് അരങ്ങേറിയത്. വിന്‍ഡ് ടര്‍ബൈനുകള്‍ ഉറപ്പിച്ച ഈ കാറ്റാടി കപ്പലില്‍ 20000 ക്യൂബിക് മീറ്റര്‍ ഹീലിയമാണ് നിറച്ചിരിക്കുന്നത്. ഏതാണ്ട് 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ആകാശകാറ്റാടി ഭൂമിയില്‍ നിന്ന് 6500 അടിവരെ ഉയരത്തിലാണത്രെ നിലയുറപ്പിക്കുക. ഓരോ കാറ്റാടി വിമാനത്തിലും 12 വിന്‍ഡ് ടര്‍ബൈനുകള്‍. അവ ശക്തമായ കേബിളുകള്‍ കൊണ്ട് ഭൂമിയിലെ ഗ്രിഡ് സ്‌റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. വൈദ്യുതോര്‍ജം ആകാശത്തുനിന്ന് ഭൂമിയിലേക്കൊഴുകിയെത്തുന്നതും ഇതേ കേബിളുകളിലൂടെതന്നെ.

ഭൂമിയില്‍ നിന്ന് ഒന്നരകിലോമീറ്ററിലേറെ ഉയത്തില്‍ കാറ്റ് സ്ഥിരവും ശക്തവുമായിരിക്കും എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഈ കാറ്റാടിവിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേറ്റിയിറക്ക സാധ്യത തുലോം കുറവ്. അതുകൊണ്ടുതന്നെ ഭൂമിയിലെ കാറ്റാടികളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഈ ആകാശകാറ്റാടികള്‍ക്കു കഴിയും. കൂറ്റന്‍ വിന്‍ഡ് മില്ലിന് സാധ്യത കുറവുള്ള ഇടങ്ങളിലും നഗരമേഖലകളിലും ദ്വീപുകളിലും വിദൂര ജനവാസ കേന്ദ്രങ്ങളിലും വൈദ്യുതി എളുപ്പം എത്തിക്കാന്‍ ഈ സംവിധാനം സഹായകരമാവുമെന്ന് കമ്പനി കരുതുന്നു. പക്ഷേ മോശമായ കാലാവസ്ഥ, അറ്റകുറ്റപണിചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങി പല പ്രതികൂല ഘടകങ്ങളും ആകാശകാറ്റാടികള്‍ക്കുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. പരീക്ഷണക്കാലം കഴിഞ്ഞ് സ്ഥിരം അടിസ്ഥാനത്തില്‍ വിന്‍ഡ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമെ അവയുടെ പ്രയോജനത്തിന്റെ അളവ് അനുഭവിച്ചറിയാനാവൂ.

ആകാശ കാറ്റാടിയിലെ ഓരോ സൈനുകളും ഓരോ ഇലക്ട്രിക്കല്‍ ജനറേറ്ററുകളുമായി ഘടിപ്പിച്ചിരിക്കുകയാണ്. അവ കാറ്റിന്റെ ഗതികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കിമാറ്റി. ഉയര്‍ന്ന വോള്‍ട്ടതയുള്ള കണ്ടക്ടറുകളുടെ സഹായത്തോടെ വൈദ്യുതിയെ ഗ്രൗണ്ട് സ്‌റ്റേഷനിലേക്കെത്തിക്കുന്നു. വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന നൂതനമായ സെന്‍സറുകള്‍ കാറ്റിന്റെ വേഗത, കാറ്റാടിയുടെ ഉയരം, കാലാവസ്ഥ, കേബിളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം തുടങ്ങിയവ സ്ഥിരമായി നിരീക്ഷിക്കും. കാറ്റിന്റെ ഏറ്റക്കുറച്ചിലനുപാതികമായി കാറ്റാടി വിമാനത്തിന്റെ സ്ഥാനം മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കരുത്തേറിയ കോണ്‍ക്രീറ്റ് അടിത്തറകളില്‍ സ്റ്റീല്‍ ഉപയോഗിച്ച് കെട്ടിയുയര്‍ത്തിയ കൂറ്റന്‍ കാറ്റാടികളെ ഒരിക്കലും ഇങ്ങനെ മാറ്റാന്‍ കഴിയില്ലല്ലോ.

വിമാനയാത്രയും ദേശാടന പക്ഷികളുടെ യാത്രയും ഒരു കാരണവശാലും കാറ്റാടിവിമാനം തടസപ്പെടുത്തില്ലെന്നാണ് കമ്പനി പറയുന്നത്. അതിനുള്ള സുരക്ഷിതത്വ ഏര്‍പ്പാടുകള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്തായാലും ഈ ആകാശവൈദ്യുതി ഉല്പാദനത്തിന്റെ ഫലം കാത്തിരിക്കുകയാണ് ലോക രാജ്യങ്ങള്‍.

Tags: Stratospheric Airborne Wind Energy SystemBeijing Linyi Chunchuan Energy Technology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.