ചേര്‍ത്തല: ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) ചേര്‍ത്തല പുത്തനങ്ങാടിയില്‍ ആരംഭിച്ചു. ഇന്ന് സമാപിക്കും. യോഗം പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്തു.
ക്രീഡാഭാരതി ദേശീയ ജനറല്‍ സെക്രട്ടറി രാജ് ചൗധരി അദ്ധ്യക്ഷനായി. ക്രീഡാഭാരതി ദേശീയ സംഘടനാ സെക്രട്ടറി പ്രസാദ് മഹങ്കാര്‍, ദേശീയ സെക്രട്ടറി രാമാനന്ദ് ചൗധരി, ട്രഷറര്‍ മിലന്‍ ഡാങ്കെ, ജോ. സെക്രട്ടറിമാരായ ഭാരതി ഗണ്‍പുലെ, മധുമൈനാഥ്, ക്രീഡാഭാരതി കേരളം സംസ്ഥാന സെക്രട്ടറി ടി. രതീഷ് എന്നിവര്‍ പങ്കെടുത്തു. ഒരു വര്‍ഷത്തെക്കുള്ള ക്രീഡാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനുള്ള യോഗമാണ് നിയമക് മണ്ഡല്‍.













