
72–ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾപ്രഖ്യാപിച്ചു . മികച്ച നടനുള്ള പുരസ്കാരം നേടി മമ്മൂട്ടി,ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ.
34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
ഇതോടെ ഒരു മികച്ച നടന് ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം മമ്മൂട്ടി എത്തി. അമിതാബ് ബച്ചൻ 4 തവണ നേടി.