Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 09:54 am IST
inKerala

തൃശൂര്‍: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മെഡിക്കല്‍, ആരോഗ്യശാസ്ത്ര കോഴ്‌സുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോളജിന്റെയും കോഴ്‌സിന്റെയും നിയമസാധുതയും അംഗീകാരവും കൃത്യമായി പരിശോധിച്ച ശേഷമേ പ്രവേശനം നേടാവൂവെന്ന് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു.

കേരളത്തില്‍ മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിങ്, ഫാര്‍മസി, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ കോഴ്‌സുകള്‍ നടത്താന്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ അംഗീകാരവും അഫിലിയേഷനും നിര്‍ബന്ധമാണ്. എന്നാല്‍ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി സ്ഥാപനങ്ങള്‍ നഴ്‌സിങ്, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ- ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്ന സാഹചര്യമുണ്ടെന്ന് വിസി ചൂണ്ടിക്കാട്ടി. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയെ കൂടാതെ കോയമ്പത്തൂരിലുള്ള അമൃത വിശ്വവിദ്യാപീഠം ഡീംഡ് ടു ബി സര്‍വകലാശാലക്ക് മാത്രമാണ് അവരുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ ആരോഗ്യശാസ്ത്ര പ്രോഗ്രാമുകള്‍ നടത്താന്‍ അനുമതിയുള്ളത്. ബിഎസ്‌സി നഴ്‌സിങ്, ജിഎന്‍എം, ഒപ്റ്റോമെട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, റേഡിയോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, കാര്‍ഡിയാക് കെയര്‍ ടെക്‌നോളജി തുടങ്ങി നിരവധി അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്‌സുകളിലേക്ക് ചില സ്ഥാപനങ്ങള്‍ നിയമപരമായ അംഗീകാരങ്ങള്‍, അഫിലിയേഷന്‍, കോഴ്‌സിന്റെ നിയമസാധുത എന്നിവ വ്യക്തമായി വെളിപ്പെടുത്താതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളുടെ അവകാശവാദങ്ങള്‍ മാത്രം വിശ്വസിക്കാതെ, ബന്ധപ്പെട്ട സര്‍വകലാശാലയുടെയും സ്റ്റാറ്റിയൂട്ടറി കൗണ്‍സിലുകളുടെയും അംഗീകാരം ഉറപ്പാക്കണമെന്ന് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും അദ്ദേഹം നിര്‍ദേശിച്ചു.

അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ കോഴ്‌സുകള്‍ കേരള ആരോഗ്യ സര്‍വകലാശാലയുടെയോ അമൃത വിശ്വവിദ്യാപീഠത്തിന്റെയോ അംഗീകാരമുള്ളതാണെന്നും പഠനം പൂര്‍ത്തിയാക്കിയശേഷം ബന്ധപ്പെട്ട അലൈഡ് ഹെല്‍ത്ത് പ്രൊഫഷണല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഉറപ്പാക്കണം. പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ സര്‍ക്കാര്‍ അംഗീകൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഓണ്‍ലൈന്‍ വഴിയോ കറസ്‌പോണ്ടന്‍സ് രീതിയിലോ മെഡിക്കല്‍, ആരോഗ്യശാസ്ത്ര കോഴ്‌സുകള്‍ക്ക് കേരള ആരോഗ്യ സര്‍വകലാശാല അംഗീകാരം നല്‍കുന്നില്ല. പ്രത്യേകിച്ച് ഹോമിയോപ്പതിയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ നിയമപരമായി അനുവദനീയമല്ല. ഇത്തരം അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്ക് പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. അത്തരം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തിയാല്‍ അവരെ നിയമപരമായി വ്യാജ ചികിത്സകരായി കണക്കാക്കുമെന്നും വൈസ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി. അംഗീകാരമുള്ള നാച്ചുറോപ്പതി ഡിഗ്രി പ്രോഗ്രാമുകള്‍ ഒന്നും തന്നെ നിലവില്‍ കേരളത്തില്‍ നടത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് എംബിബിഎസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും നീറ്റ് പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശനം നേടുന്ന രാജ്യത്തെ മെഡിക്കല്‍ റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച കോഴ്‌സാണോയെന്നും പിന്നീട് ഭാരതത്തില്‍ ആ ബിരുദത്തിന് അംഗീകാരം ലഭിക്കുമോയെന്നും മുന്‍കൂട്ടി പരിശോധിക്കണം. വിദേശത്ത് എംബിബിഎസ് പൂര്‍ത്തിയാക്കി ഭാരതത്തിലേക്ക് മടങ്ങുന്നവര്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ വിജയിക്കുകയും രാജ്യത്ത് നിര്‍ബന്ധമായും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുകയും ചെയ്യണം.

മോഡേണ്‍ മെഡിസിന്‍, ഡെന്റല്‍, ആയുര്‍വേദം, യൂണാനി, സിദ്ധ, ഹോമിയോപ്പതി, നഴ്‌സിംഗ്, ഫാര്‍മസി, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്‌സുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നവരും ബന്ധപ്പെട്ട സര്‍വകലാശാലയുടെയും സ്റ്റാറ്റിയൂട്ടറി കൗണ്‍സിലുകളുടെയും അംഗീകാരം, സ്ഥാപനത്തിന്റെ നിയമസാധുത, കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷണല്‍ രജിസ്‌ട്രേഷന് അര്‍ഹത ലഭിക്കുമോ എന്നീ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് വിസി നിര്‍ദേശിച്ചു. പരസ്യങ്ങളെയോ സ്ഥാപനങ്ങളുടെ അവകാശവാദങ്ങളെയോ മാത്രം ആശ്രയിക്കാതെ ബന്ധപ്പെട്ട സര്‍വകലാശാലകളിലും റെഗുലേറ്ററി കൗണ്‍സിലുകളിലും നിന്ന് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷമേ പ്രവേശനം നേടാവൂവെന്നും പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭ്യര്‍ത്ഥിച്ചു.

Tags: vice chancellorKerala University of Health SciencesAdmission to unapproved courses:students to exercise cautionProf. Dr. Mohanan Kunnummal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.