
കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളിനും കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുമിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി വിദ്യാലയം തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.
ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കളി കണ്ടതിനുശേഷം തിങ്കളാഴ്ച രാവിലെ കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്‌കൂളും അവധി നൽകിയിരിക്കുന്നത്.