കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അപേക്ഷയില്‍
ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായി പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഒ.ജി.ബിജുവിന് പകരമാണ് നിയമനം. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കുള്ളതായി ആക്‌ഷേപം ഉയര്‍ന്നതോടെ ബോര്‍ഡിലെ ഉദ്യോഗസ്ഥരായ ഒ.ജി.ബിജുവും എസ്.ശ്രീനിവാസും ശബരിമലയില്‍ തുടരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരെ ഒരുവര്‍ഷത്തേക്കു മാത്രമാണ് നിയമിക്കാറുള്ളത്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒ.ജി.ബിജുവിന് ദേവസ്വം ബോര്‍ഡ് ഒരുവര്‍ഷത്തേക്കു കൂടി നീട്ടിക്കൊടുത്തു. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു ഇത്.
അഴിമതി ആരോപണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ നിയമിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്.
















