Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത് എഐസിസി സെക്രട്ടറിയായ ജയറാം രമേശ് നടത്തിയ പ്രതികരണം ഗാന്ധികുടുംബത്തിലെ തമ്മിലടിയുടെ പ്രതിഫലനമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 08:45 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത് എഐസിസി സെക്രട്ടറിയായ ജയറാം രമേശ് നടത്തിയ പ്രതികരണം ഗാന്ധികുടുംബത്തിലെ തമ്മിലടിയുടെ പ്രതിഫലനമാണെന്ന് വിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന്റെ സര്‍വ്വസമ്മതനായ നേതാവ് ജയറാം രമേശിന്റെ ആധിപത്യം കാരണമാണ് ശശി തരൂരിന് പോലും കോണ്‍ഗ്രസില്‍ നിന്നും അകലേണ്ടി വന്നതെന്ന കാര്യം ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള സ്ഥിരം പല്ലവിയാണ്. ഇപ്പോള്‍ ആ ജയറാം രമേശ് പ്രിയങ്കയുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധിയാണ് മികച്ച നേതാവെന്ന് പറയുമ്പോള്‍ ഗാന്ധികുടുംബത്തിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കുടുംബസ്വത്തുക്കള്‍ ഭാഗംവെയ്‌ക്കുന്നതിലും കോണ്‍ഗ്രസിന്റെ അധികാര താക്കോല്‍ സ്ഥാനങ്ങള്‍ വീതം വെയ്‌ക്കുന്നതിലും തമ്മിലടി മൂര്‍ച്ഛിക്കുകയാണെന്ാണ് പല മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നത്.. അതിനിടെ, സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ എന്ന് വിളിക്കപ്പെടുന്ന ജയറാം രമേശ് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രിയങ്കയേക്കാള്‍ നല്ല നേതാവെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍.

രാഹുല്‍ ഗാന്ധി വളച്ചുകെട്ടില്ലാതെ, നേരെ വാ നേരെ പോ പ്രകൃതക്കാരനാണെന്നും പ്രിയങ്ക അല്‍പം തന്ത്രപരമായി കാര്യങ്ങളോട് പ്രതികരിക്കുന്ന നേതാവാണെന്നും ജയറാം രമേശ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നു. എന്നാല്‍ ഇന്ത്യാ ടുഡേയുടെ വനിതാ ജേണലിസ്റ്റ് വിടുന്നില്ല. രാഹുല്‍ ഗാന്ധിയേക്കാല്‍ ആഴത്തില്‍ വിഷയം പഠിച്ച് പാര്‍ലമെ‍ന്‍റില്‍ അവതരിപ്പിക്കുന്നത് പ്രിയങ്കഗാന്ധിയാണെന്ന ഇന്ത്യാടുഡേ ജേണലിസ്റ്റിന്റെ അഭിപ്രായത്തിന് കൃത്യമായ ഉത്തരം നല്കാനാവാതെ ജയറാം രമേശ് ഉരുണ്ടുകളിക്കുന്നത് കാണാം. ഇതിന് ജയറാം രമേശ് നല്‍കുന്ന ഉത്തരം ഇതാണ്:”ആളുകള്‍ വ്യത്യസ്തരാണ്. അവരുടെ ശൈലികള്‍ വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്നതും വ്യത്യസ്തമായ രീതികളിലാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ കരുത്തുണ്ട്. പ്രിയങ്കയുടെ ശൈലി കൂടുതല്‍ ചിരിച്ചുകൊണ്ടുള്ള, കൂടുതല്‍ അളന്നുമുറിച്ചുള്ള രീതിയാണ്. പക്ഷെ രാഹുല്‍ ഗാന്ധിക്ക് ഈ വളച്ചുകെട്ടലില്ല. വളഞ്ഞവഴിയില്ല. . നേരിട്ടുള്ള പ്രതികരണമാണ്. അയാള്‍ ഒരിയ്‌ക്കലും വളഞ്ഞ് ചുറ്റി കാര്യങ്ങള്‍ പറയാറില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാഹുല്‍ഗാന്ധിക്ക് ഇക്കാര്യത്തില്‍ സുസ്ഥിരതയുണ്ട്”- ഈ പ്രതികരണം വഴി ജയറാം രമേശ് രാഹുല്‍ ഗാന്ധിയെ പ്രിയങ്കയേക്കാള്‍ ഒരു പടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു.

എന്തായാലും രാഹുല്‍ ഗാന്ധിയെ വെളുപ്പിച്ചുകൊണ്ടുള്ള ജയറാം രമേശിന്റെ,ഈ പ്രതികരണം ഗാന്ധി കുടുംബത്തില്‍ നടക്കുന്ന അടിയുടെ പ്രതിഫലനമാണെന്ന് പറയാതെ വയ്യ. ഭാവിയില്‍ പ്രിയങ്കയെ തഴഞ്ഞ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഉയര്‍ന്ന പടവുകളില്‍ വെയ്‌ക്കാനാണ് ജയറാം രമേശിന്റെ ശ്രമമെന്ന് വ്യക്തം.

പക്ഷെ സാധാരണകോണഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ വ്യക്തിപരമായും രാഷ്‌ട്രീയപരമായും നല്ല ഒത്തൊരുമയാണെന്നാണ്. ചേച്ചിയും അനിയനും തമ്മിലുള്ള വൈകാരികമായ ഇഴയടുപ്പം ഉണ്ടെന്നാണ്. പക്ഷെ വാസ്തവത്തില്‍ രാഷ്‌ട്രീയ അധികാരത്തിന്റെ വിഷയത്തിലും സ്വത്ത് വിഭജനത്തിന്റെ കാര്യത്തിലും ഇരുവരും തമ്മില്‍ തമ്മിലടിയോളം നീളുന്ന അഭിപ്രായഭിന്നതകള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് ജയറാം രമേശിനെക്കൊണ്ട് പറയിക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ താക്കോല്‍ സ്ഥാനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ വേണ്ടിത്തന്നെയാണെന്നത് വ്യക്തം. കാരണം ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഒരു പിടി കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയെ നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിതമായ നീക്കം നടത്തിവരുന്നതിനെ ദുര്‍ബലമാക്കുക എന്നതാണ് സോണിയാഗാന്ധിയുടെ പ്ലാന്‍.

കേരളത്തിലെ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ലമെന്‍റിലെസീറ്റിംഗ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാക്കാനാവും. കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡില്‍ താക്കോല്‍ സ്ഥാനങ്ങള്‍ കയ്യടക്കിയത് പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയുടെ ബെഞ്ചില്‍ തൊട്ടടുത്ത് ഇരുപ്പുറപ്പിച്ചാണെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി പറയുന്ന തമാശയാണ്. ഇപ്പോള്‍ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഇതേ രീതിയില്‍ പാര്‍ലമെന്‍റില്‍ പ്രിയങ്കഗാന്ധിയുടെ അടുത്ത് സീറ്റുകള്‍ കയ്യടക്കി ഇരിക്കുന്നതും ഇതേ ദുഷ്ടലാക്കോടെത്തന്നെയാണ്. പ്രിയങ്ക പ്രസംഗിക്കുമ്പോള്‍ വേണ്ടയ്‌ക്കും വെറുതേയ്‌ക്കും മേശയില്‍ ആഞ്ഞടിച്ച് ഈ മൂവര‍്സംഘം പ്രിയങ്കയെ വാഴ്‌ത്തിക്കൊണ്ട് നടത്തുന്ന പ്രകടനം ഭാവിയിലെ അധികാരക്കേസരകളില്‍ ഉന്നം വെച്ചുതന്നെയാണെന്ന് കോണ്‍ഗ്രസിനകത്തെ നേതാക്കള്‍ തന്നെ അടക്കം പറയുന്നു.

എന്തായാലും പ്രിയങ്കഗാന്ധിയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധി എന്ന് ജയറാം രമേശ് പറയുന്നുണ്ടെങ്കില്‍ അത് സോണിയാഗാന്ധിയുടെ അറിവോടെ തന്നെയായിരിക്കണം. പ്രിയങ്കയേക്കാള്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ തന്നെയാണ് സോണിയാഗാന്ധി ആഗ്രഹിക്കുന്നത് എന്നര്‍ത്ഥം. പക്ഷെ ഇതിനെതിരെ പ്രിയങ്കാ പക്ഷം ചെറുത്തുനില്‍ക്കുമെന്ന് ഉറപ്പാണ്. അത് രാഷ്‌ട്രീയ അധികാരത്തിന്റെ കാര്യത്തിലായാലും സ്വത്ത് വീതം വെയ്‌ക്കുന്ന കാര്യത്തിലായാലും. രാഹുല്‍ ഗാന്ധി കഴിഞ്ഞ മൂന്നാഴ്ചയായി വിദേശത്ത് തന്നെ അതീവരഹസ്യമായി തങ്ങിയതിന് പിന്നിലും ഈ തമ്മിലടിയുടെ അനന്തരഫലമാണെന്നും ദല്‍ഹിവൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ജയറാം രമേശിന്റെ ഇന്ത്യാ ടുഡേ ലേഖികയുമായുള്ള വിവാദ ഇന്‍റര്‍വ്യൂ കാണാം:

Tags: Sonia Gandhirobert vadraJairam RameshLatest newsRahul Priyanka warfissure in Gandhi familyRahul or Priyanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.