Cricket

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. 80 റണ്‍സ് നേടിയ ഗില്‍ റാങ്കിംഗില്‍ 12 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ഡാരല്‍ മിച്ചലുമായി വെറും 11 പോയിന്റിന്റെ വ്യത്യാസത്തില്‍ എത്തിനില്‍ക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 75 പന്തില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്സറും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനമാണ് ഗില്ലിന്റെ റാങ്കിങ് പോയിന്റുയരാന്‍ കാരണം. നിലവില്‍ രണ്ടാമതാണ് ഗില്‍.

വിരാട് കോഹ്‌ലി മൂന്നാമതും രോഹിത് ശര്‍മ നാലാം സ്ഥാനത്തുമുണ്ട്. ബൗളിങ്ങില്‍ ബുംറ 24-ാം സ്ഥാനത്താണ്. 968 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അദ്ദേഹം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയത്. ഒരു വിക്കറ്റാണ് ബുംറയ്‌ക്ക് ഈ മത്സരത്തില്‍ ലഭിച്ചത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അക്സര്‍ പട്ടേല്‍ ബാറ്റിംഗില്‍ 73-ാം സ്ഥാനത്തേക്കും, ബൗളിംഗില്‍ 42-ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അക്സര്‍ ആദ്യ പത്തില്‍ (9) ഇടംപിടിച്ചു. 76 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് സീനിയര്‍ താരം റൂട്ട് ബാറ്റിംഗ് റാങ്കിംഗില്‍ 12-ാം സ്ഥാനത്തെത്തി.

Recent Posts