Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൊതുവേദിയില്‍ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

മണ്ണാര്‍ക്കാട് നഗരസഭ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ വിദ്യാര്‍ത്ഥിയെ വിലാസം തെറ്റായി എഴുതിയെന്ന പേരില്‍ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയില്‍ നുള്ളിയ ദൃശ്യം പ്രചരിച്ചതിനെത്തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാ നടപടിയെടുത്തത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാര്‍ത്ഥി മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് കണക്കിലെടുത്താണ് നടപടി.

 

Recent Posts