Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 01:11 pm IST
inThiruvananthapuram, Travel

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പൊന്മുടിയിലേക്ക് സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്. എന്നാല്‍, ആവശ്യത്തിന് സര്‍വീസുകള്‍ ഇല്ലാത്തതും കല്ലാര്‍ കഴിഞ്ഞുള്ള ഹെയര്‍പിന്‍ വളവുകളിലെ റോഡിന്റെ വീതിക്കുറവും നിലവിലെ യാത്രയെ അപകടഭീതിയിലാഴ്‌ത്തുകയാണ്. പരിമിതമായ സൗകര്യങ്ങളില്‍ അമിതഭാരം കയറ്റി ഓടുന്ന ബസ്സുകള്‍ മലയോര പാതയില്‍ അപകടത്തില്‍പ്പെടുന്നത് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

നിലവില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിതുര തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് നാമമാത്രമായ സര്‍വ്വീസുകളാണ് പൊന്മുടിയിലേക്ക് യാത്ര നടത്തുന്നത്. പൊന്മുടിയിലെ തോട്ടം തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്രയമായിരുന്ന ഈ സര്‍വീസുകളില്‍, പ്രിയദര്‍ശിനി സൗജന്യ യാത്രാ ആനുകൂല്യം വന്നതോടെ ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീ ജനങ്ങള്‍ കൂട്ടത്തോടെ എത്തിച്ചേരുകയാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഇരട്ടിയിലധികം യാത്രക്കാരുമായാണ് ഇപ്പോള്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ഡിപ്പോയിലെ മിനി ബസ്സ് ആറാം ഹെയര്‍പിന്‍ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത് ഇതിന് ഉദാഹരണമാണ്. നാല്‍പ്പതോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസ്സില്‍ എണ്‍പതിലധികം യാത്രക്കാരുണ്ടായിരുന്നതായും അമിതഭാരം കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിവരം.

കല്ലാര്‍ പിന്നിട്ടാല്‍ കഠിനമായ 22 ഹെയര്‍പിന്‍ വളവുകളാണ് പൊന്മുടി യാത്രയിലുള്ളത്. റോഡിന്റെ വീതിക്കുറവ് മൂലം ഈ ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും സുഗമമായി കടന്നുപോകാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാമനപുരം മണ്ഡലത്തില്‍പ്പെടുന്ന പൊന്മുടിയില്‍ കാലാകാലങ്ങളായി വരുന്ന ജനപ്രതിനിധികള്‍ അപ്പര്‍ സാനിറ്റോറിയത്തില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം, യാത്രാക്ലേശം പരിഹരിക്കാനോ റോഡ് വികസനത്തിനോ മുന്‍കൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൊന്മുടി ഒരു അന്തര്‍സംസ്ഥാന ടൂറിസ്റ്റ് കേന്ദ്രമായി ഉയരണമെങ്കില്‍ പാതകളുടെ വികസനം അത്യന്താപേക്ഷിതമാണ്. നിലവിലെ വാമനപുരം എംഎല്‍എ സുധീര്‍ ഷാ പാലോട് പൊന്മുടിയുടെയും അനുബന്ധ റോഡുകളുടെയും വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കൂടാതെ, നിലവിലെ അമിത തിരക്ക് പരിഹരിക്കുന്നതിനായി കിളിമാനൂര്‍, വര്‍ക്കല, ആറ്റിങ്ങല്‍, വെഞ്ഞാറമൂട് തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു കൂടി പൊന്മുടിയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Tags: womenPonmudiTourismKSRTC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.