Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 11:07 pm IST
inFootball

ഡാക്കര്‍: സെനഗലീസ് ഫുട്‌ബോളിലെ സുവര്‍ണ്ണ അധ്യായത്തിന് വിരാമം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സെനഗല്‍ ദേശീയ ടീമിനായി നീണ്ട വര്‍ഷങ്ങള്‍ ബൂട്ട് കെട്ടിയ താരം ഔദ്യോഗികമായാണ് തന്റെ കരിയറിലെ നിര്‍ണായക തീരുമാം വെളിപ്പെടുത്തിയത്.

ദേശീയ ജേഴ്‌സിയില്‍ രാജ്യത്തിന് കൈവരിക്കാനാകുന്ന ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് 34കാരനായ മാനെയുടെ മടക്കം. 2022ല്‍ സെനഗലിനെ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് മാനെയായിരുന്നു. സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും മാനെയുടെ പേരിലാണ്.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും കളിമുറ്റത്തോട് പൂര്‍ണ്ണമായി വിടപറയാന്‍ താരം ഒരുക്കമല്ല. ഫുട്‌ബോളില്‍ തന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന സൂചനയും മാനെ പങ്കുവെച്ചിട്ടുണ്ട്. പരിശീലന രംഗത്തേക്കോ അല്ലെങ്കില്‍ ഫുട്‌ബോള്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് റോളുകളിലേക്കോ തിരിയാനാണ് താരം താല്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നിര്‍ത്തിയെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ താരം കളി തുടരുമെന്നാണ് സൂചന.

സെനഗലിന്റെ സിംഹഗര്‍ജനം

‘ഈ പതാകയ്‌ക്കുവേണ്ടി ഞാന്‍ എല്ലാം സമര്‍പ്പിച്ചു. എന്റെ രാജ്യത്തിനായി കഴിയുന്നതെല്ലാം ചെയ്തു. ഇനി പുതിയ തലമുറയുടെ സമയമാണ്…’ ലോകകപ്പില്‍ ബെല്‍ജിയത്തോടേറ്റ തോല്‍വിക്ക് പിന്നാലെ സാദിയോ മാനെയുടെ വാക്കുകളായിരുന്നു ഇത്. അതെ, സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ഇതുസംബന്ധിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്ത വ്യാജമായിരുന്നു. എന്നാല്‍, പിന്നീട് മാനെ വിരമിച്ചതായി പ്രഖ്യാപിച്ചു.

2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തോട് അധികസമയത്ത് 3-2നാണ് സെനഗല്‍ പരാജയപ്പെട്ടത്. സാദിയോ മാനെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണ്.

ബംബാലിയില്‍ നിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക്

1992 ഏപ്രില്‍ 10-ന് സെനഗലിലെ ബംബാലി ഗ്രാമത്തിലാണ് സാദിയോ മാനെ ജനിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന മാനെയ്‌ക്ക് ഫുട്‌ബോള്‍ മാത്രമായിരുന്നു സ്വപ്‌നം. ജനറേഷന്‍ ഫുട് എന്ന അക്കാദമിയിലൂടെ വളര്‍ന്ന അദ്ദേഹം 2011-ല്‍ ഫ്രഞ്ച് ക്ലബ്ബായ മെറ്റ്‌സിലൂടെയാണ് യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് കടന്നത്. അതിനു ശേഷം സാല്‍സ്ബര്‍ഗ്, സതാംപ്ടണ്‍ ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, അല്‍ നസര്‍ എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചു.

സെനഗലിനായി
മത്സരങ്ങള്‍: 132
ഗോളുകള്‍: 55
ദേശീയ ടീമിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍.
ലോകകപ്പ് സാന്നിധ്യം: 2018, 2022 (കളിച്ചില്ല), 2026
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടങ്ങള്‍: 2021
രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍

മൈതാനത്തിന് പുറത്തെ മനുഷ്യന്‍

മാനെയെ മഹാനാക്കിയത് ഗോളുകള്‍ മാത്രം അല്ല. സ്വന്തം ഗ്രാമമായ ബംബാലിയില്‍ ആശുപത്രി, സ്‌കൂള്‍, പെട്രോള്‍ സ്റ്റേഷന്‍, തപാല്‍ ഓഫീസ്, കളിസ്ഥലം തുടങ്ങി നിരവധി പൊതുപദ്ധതികള്‍ സ്വന്തം പണം ചെലവഴിച്ച് നിര്‍മ്മിച്ച അദ്ദേഹം ലോകഫുട്‌ബോളിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളിലൊരാളായി അറിയപ്പെടുന്നു. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ഡ്രോഗ്ബ, എറ്റോ, യായ ടൂറെ, മഹ്‌റസ് തുടങ്ങിയവര്‍ക്കൊപ്പം സാദിയോ മാനെയും. ഈ വിരമിക്കല്‍ ഒരു ഫുട്‌ബോള്‍ യാത്രയുടെ അവസാനമല്ല; സെനഗല്‍ ടീമിന്റെ സ്വര്‍ണകാലത്തെ നിര്‍വചിച്ച ഒരു യുഗത്തിന്റെ സമാപനമാണ്. ഒരു കാര്യം ഉറപ്പാണ്, സാദിയോ മാനെ എന്ന പേര് ഇനി കണക്കുകളില്‍ മാത്രമല്ല ജീവിക്കുക; ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അഭിമാനത്തിലും ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്‌നങ്ങളിലും എന്നും നിലനില്‍ക്കും.

 

 

Tags: FIFA World Cup 2026Sadio ManéSenegalese football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.