ന്യൂദല്‍ഹി: കേന്ദ്ര പദ്ധതികള്‍ കേരളത്തിലെത്തിക്കാന്‍ ന്യൂദല്‍ഹിയില്‍ ബിജെപി ലെയ്‌സണ്‍ ഓഫീസ് ആരംഭിച്ചു. സൗത്ത് അവന്യൂ 139-ാം നമ്പര്‍ മുറിയാണിത്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തെത്തിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വ ശ്രമവും ആസൂത്രണവും ഇനി ഈ ഓഫീസ് കേന്ദ്രീകരിച്ചാകുമെന്ന് ഓഫീസിലെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും കേരള ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം വികസിത കേരളമെന്നായിരുന്നു. 15% വോട്ടര്‍മാര്‍ എന്‍ഡിഎയ്‌ക്കനുകൂലമായി വോട്ട് ചെയ്തു. ജനങ്ങള്‍ക്കേകിയ വാഗ്ദാനം പാലിക്കാന്‍ ബിജെപിയും എന്‍ഡിഎയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















