
വയനാട് : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ആണ് ഇക്കാര്യം അറിയിച്ചത്
വെള്ളിയാഴ്ച ജില്ലയില്‍ മഞ്ഞ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
തുരങ്ക പാത നിര്‍മ്മിക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേരാണ് മരിച്ചത്.ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്.