
തിരുവനന്തപുരം: വാഹനാപകടത്തില്‍ യുവതിയും യുവാവും മരിച്ചു.സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശിനി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്. തിരുവല്ലത്താണ് സംഭവം.
ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറി.മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. നവീന്‍ സിബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീന്‍ സിബി. മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയാണ്. നവീന്റെ ജന്‍മദിനത്തലാണ് അപകടം.