Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 12:58 pm IST
in Kerala, Kottayam

കോട്ടയം: മഴ തകര്‍ത്തുപെയ്യുമ്പോഴും വഴിയോരത്തിടംപിടിച്ച് ഞാവല്‍.. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാവു കറുക്കും വരെ രുചിയോടെ നുണയാന്‍ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഞാവല്‍ പഴങ്ങളെത്തി. ഔഷധഗുണവും രുചിയും ഏറെയുള്ള ഞാവല്‍ പഴത്തിന് ആവശ്യക്കാരേറെയാണ്.

കിലോയ്‌ക്ക് 400 രൂപയോളമാണ് വില. ഒരുകാലത്ത് നാട്ടില്‍ ആര്‍ക്കും വേണ്ടാതെ പക്ഷികള്‍ക്ക് തീറ്റയായി മാറിയിരുന്ന ഞാവല്‍ പഴമാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് ലോഡ് കണക്കിന് എത്തിച്ച് വഴിയോരങ്ങളില്‍ വില്‍പന നടത്തുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി വഴിയോര വില്‍പനക്കാരാണ് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഞാവല്‍ മരങ്ങള്‍ ഇന്ന് അപ്രത്യക്ഷമായ അവസ്ഥയിലാണ്. പഴം മാത്രമല്ല, ഇതിന്റെ കുരുവും ഔഷധമൂല്യമുള്ളതാണ്. അതിനാല്‍ വില അല്‍പം കൂടുതലാണെങ്കിലും ഞാവല്‍ പഴം വാങ്ങാന്‍ ഒട്ടേറെ പേരാണ് എത്തുന്നത്. എന്നാല്‍ ഇതിന്റെ സീസണ്‍ അവസാനിക്കാറായെന്നും കച്ചവടക്കാര്‍ പറയുന്നു. വിളഞ്ഞു പാകമായി കറുപ്പ് നിറമാകുന്ന പഴങ്ങള്‍ പെട്ടെന്ന് ചീഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് വ്യാപാരികള്‍ ഇവ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് ചില്ലറ വിപണിയില്‍ ഇതിന്റെ വില എപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നത്.

ഞാവലിന്റെ ആരോഗ്യ ഗുണങ്ങള്‍
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന് ഞാവല്‍പ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. ഇതിലെ ഡയറ്റെറി ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ സഹായിക്കുന്നു. ഞാവലില്‍ അടങ്ങിയ പൊട്ടാസ്യം സ്‌ട്രോക്ക് തടയാമ്പും ബിപി കുറയ്‌ക്കാനും ഹൃദയ പ്രശ്ങ്ങള്‍ തടയാനുമെല്ലാം ഏറെ നല്ലതാണ്.

പ്രമേഹ നിയന്ത്രണം: ഞാവല്‍ക്കുരു ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്‌ക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. മാത്രമല്ല ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഞാവല്‍ക്കുരു മാത്രമല്ല പഴം തന്നെയായി കഴിക്കുന്നതും നല്ലതാണ്.

കുടലിന്റെ ആരോഗ്യം: കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്‌ക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് മരുന്നാണ്. മലബന്ധം മാറാനുംദഹനക്കേടിന് പരിഹാരമായും പ്രവര്‍ത്തിക്കുന്നു. ഇതില്‍ നാരുകള്‍ അടങ്ങിയതിനാല്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. കലോറി കുറഞ്ഞതിനാല്‍ തടി കുറയ്‌ക്കാനും ഏറെ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യം: ചര്‍മരോഗ്യത്തി ന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എയുമാണ് ഗുണം നല്‍കുന്നത്. അയേണ്‍ അടങ്ങിയതിന ാല്‍ ഇത് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

Tags: healthkottayamsalesNjaval Fruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.