പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.dtekerala.gov.in/admissions- ല്‍
അഡ്മിഷന്‍ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ പ്രവേശന യോഗ്യത- പ്ലസ്ടു/തത്തുല്യം
ലളിതകലകളില്‍ അഭിരുചിയും ഭാവനയുമൊക്കെയുള്ള ഹയര്‍ സെക്കന്ററി/പ്ലസ്ടുകാര്‍ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബിഎഫ്എ) കോഴ്‌സില്‍ പ്രവേശനം നേടാം. പ്രായം 2026 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ജൂലൈ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.dtekerala.gov.in/admissions- ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 600 രൂപ. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസില്‍. ജൂലൈ 19 ന് തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നല്‍കും.
കോളേജുകള്‍: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇനി പറയുന്ന കോളേജുകളിലാണ് ബിഎഫ്എ പ്രവേശനം.
1. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, പാളയം, തിരുവനന്തപുരം.
2. രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര. ഈ രണ്ട് കോളേജുകളിലും കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്.
ഓരോ കോളേജിലും 50 സീറ്റുകള്‍ വീതം. സ്‌പെഷ്യലൈസേഷനുകള്‍- പെയിന്റിങ്, സ്‌കള്‍പ്ചര്‍, അപ്ലൈഡ് ആര്‍ട്ട്.
3. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശൂര്‍, അഫിലിയേഷന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായിട്ടാണ്.
സീറ്റുകള്‍ 57, സ്‌പെഷ്യലൈസേഷനുകള്‍- സ്‌കള്‍പ്ചര്‍, പെയിന്റിങ്, അപ്ലൈഡ് ആര്‍ട്ട്, ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍.











