Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

മധുസൂദനക്കുറുപ്പ് തട്ടയില്‍byമധുസൂദനക്കുറുപ്പ് തട്ടയില്‍
Jul 7, 2026, 08:23 am IST
inSamskriti

എപ്രകാരമാണോ പൂഷ്പത്തില്‍ സുഗന്ധം അടങ്ങിയിരിക്കുന്നത് അതു പോലെ ഈശ്വരന്‍ എല്ലാവരുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു എന്ന് പ്രസിദ്ധ ഹിന്ദി കവി കബീര്‍ദാസ് പറയുന്നു. കസ്തൂരി മൃഗത്തെ അദ്ദേഹം ഉദാഹരിക്കുകയും ചെയ്യുന്നു. കസ്തൂരിമൃഗം തന്റെയുള്ളില കസ്തൂരിയുടെ സുഗന്ധമാണ് പുറത്തേക്കു വ്യാപിക്കുന്നത് എന്നതറിയാതെ പുറത്ത് പുല്ലുകളുടെ ഇടയിലും മറ്റും കസ്തൂരി അന്വേഷിച്ചു നടക്കും. ഇതുപോലെ മനുഷ്യന്‍ തന്റെ ഉള്ളിലെ ഈശ്വരനെ മനസ്സിലാക്കാതെ ആരാധനാലയങ്ങളില്‍ ഈശ്വരനെ അന്വേഷിച്ചു നടക്കുന്നു. എപ്പോഴും പുറത്തേക്ക് വ്യാപരിച്ചു നില്‍ക്കുന്ന ഇന്ദ്രിയങ്ങളെ ബന്ധിച്ചു ഹൃദയത്തിലേക്ക് തിരിച്ചാല്‍ ഈശ്വരദര്‍ശനം സാധ്യമാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

ആമ സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും ശബ്ദം അനുഭവപ്പെട്ടാല്‍ അത് കൈ, കാല്‍, തല എന്നിവ അകത്തേക്ക് വലിക്കുന്നത് പോലെ നമ്മുടെ ഇന്ദ്രിയങ്ങളെയും ഉള്ളിലേക്ക് വലിക്കാന്‍ കഴിയണം. ജീവിത അനുഭവങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ട കുറെ കാര്യങ്ങളുണ്ട്. വളരെക്കാലം നാം ഈ ലോകത്തില്‍ ജീവിച്ചു. ഇനി ഈ പ്രപഞ്ചത്തില്‍ നിന്നും കൂടുതലായി ഒന്നും ലഭിക്കാനില്ല. ജീവിതം പ്രാപഞ്ചിക വസ്തുക്കളുമായുള്ള സമ്പര്‍ക്കമാണ്. ഇന്ദ്രിയങ്ങളാണ് നമുക്ക് സുഖവും ദുഃഖവും നല്‍കുന്നത്. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാല്‍ സുഖവും ദുഃഖവും നിയന്ത്രിക്കാം. ആമയെപ്പോലെ നമ്മളും ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചാല്‍ പ്രജ്ഞ സ്ഥിതമാകുംു. അങ്ങനെയുള്ളവരാണ് സ്ഥിതപ്രജ്ഞന്‍. ഭഗവദ്ഗീത രണ്ടാം അധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ സ്ഥിതപ്രജ്ഞനെപ്പറ്റി പറയുന്നു.

യദാസംഹരതേചായം
കൂര്‍മ്മോളങ്ഗാനീവ സര്‍വ്വശ:
ഇന്ദ്രിയാണീന്ദ്രിയാര്‍ ത്ഥേഭ്യ –
സ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ഏതു സാഹചര്യത്തിലും മനസ്സിന്റെ സമനില തെറ്റാത്ത അവസ്ഥയാണ് സ്ഥിതപ്രജ്ഞന്റെ ലക്ഷണം. സുഖദുഃഖങ്ങളില്‍ ഒരേ ഭാവം. സ്ഥിതപ്രജ്ഞന്‍ തന്റെ ആഗ്രഹങ്ങളെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ നിരന്തരമായ ഈശ്വരവിചാരം നിമിത്തം വിഷയങ്ങളില്‍ ആസക്തി ഉണ്ടാവുന്നില്ല. ബഹിര്‍മുഖമായ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കിത്തരുന്നത് ഗുരു. അന്തര്‍മുഖമായ ഇന്ദ്രിയങ്ങളെ ബഹിര്‍മുഖമാക്കുന്നത് മായയും.

ക്ഷേത്രങ്ങള്‍ ആധ്യാത്മിക സാധനയുടെ ആദ്യത്തെ പടിയെന്ന് ആചാര്യന്മാര്‍ പറയുന്നു. ആദ്യപടി കയറിയാല്‍ അവിടെത്തന്നെ നില്‍ക്കാറില്ലല്ലോ. മുകളിലോട്ടു പടികളുണ്ട്. അതിലൂടെ കയറണം.

അങ്ങനെ നാം മുന്‍പോട്ടു പോകണം, അപ്പോള്‍ മറ്റുള്ളവരും പിറകെ വന്നുകൊള്ളും. നാം പലപ്പോഴും ലോകത്തെ പഴിക്കാറുണ്ട്, ലോകം നന്നല്ല എന്നൊക്കെ. പക്ഷേ ലോകം എന്തു പിഴച്ചു. നാം അല്ലെ കാരണക്കാര്‍? ഇന്ദ്രിയങ്ങള്‍ ശക്തരാണ്. പല കാര്യങ്ങള്‍ക്കും മനസ്സും ഇന്ദ്രിയങ്ങളുമായി പോരടിക്കാറുണ്ട്. നമ്മുടെ ആഹാരമാണ് നമ്മുടെ ചിന്തയും സ്വഭാവവും രൂപീകരിക്കുന്നത്. ശാന്തമായ മനസ്സിന് സസ്യാഹാരം വേണം. സന്തോഷത്തില്‍ അമിതാഹ്‌ളാദമോ ദുഃഖത്തില്‍ അതിവ്യസനമോ പാടില്ല. അതാണ് വേണ്ടത്.

മനസ്സില്‍ സത്ചിന്തകളും ദുശ്ചിന്തകളും ഉണ്ടാവും. നാം കൃഷി ചെയ്യുന്ന ധാന്യങ്ങളേക്കാള്‍ വേഗത്തിലാണ് കളകള്‍ വളരുന്നത്. അവ പിഴുതുനീക്കിയാലേ കൃഷി മെച്ചപ്പെടൂ. അതുപോലെ നമ്മുടെ ഉള്ളിലെ ദുഷ്ടവിചാരങ്ങളെ പുറത്താക്കണമെങ്കില്‍ സദ്വിചാരങ്ങളെ ഉള്ളിലാക്കണം. ഇരുട്ട് വ്യാപിച്ച മുറിയില്‍ ഒരു ദീപം കൊളുത്തിയാലേ ഇരുട്ട് മാറൂ. ഉള്ളിലെ ഇരുട്ടു നീക്കാനാണ് സത്‌സംഗം വേണ്ടത്.

വൃശ്ചികസ്യ വിഷം പൃച്ഛം
മക്ഷികായാ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം
സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച.

തേള്‍, ഈച്ച, പാമ്പ് തുടങ്ങിയ ജീവികള്‍ക്ക് അവയുടെ ശരീരത്തിലെ പ്രത്യേക ഭാഗത്തു മാത്രമാണ് വിഷമുള്ളത്. എന്നാല്‍ ദുഷ്ടനായ മനുഷ്യന്റെ ചിന്തകളും വാക്കുകളും പ്രവൃത്തിയും വിഷലിപ്തമാണ്. അതായത് അവന്റെ ശരീരം മുഴുവന്‍ വിഷം വ്യാപിച്ചിരിക്കുന്നു, അതുകൊണ്ട് അത്തരക്കാരില്‍ നിന്ന് അകലം പാലിക്കണം. ദുര്‍വാസനകളാണ് ചീത്തവ്യക്തികളുമായി സമ്പര്‍ക്കത്തിന് ഇടവരുത്തുന്നത്. ഇങ്ങനെയുള്ള മനോമാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ നിരന്തരം ഈശ്വരസ്മരണ വേണം

ഹരേര്‍നാമ ഹരേര്‍നാമ
ഹരേര്‍നാമൈവ കേവലം
കലൗ നാസ്‌ത്യേവ നാസ്‌ത്യേവ
നാസ്‌ത്യേവ ഗതിരന്യഥാ.

കലിയുഗത്തിലെ ഇക്കാലയളവില്‍ ഹരിനാമത്തിന് വളരെ പ്രാധാന്യമുണ്ട്. വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ മൂന്നായി ഭഗവത് നാമജപം തരംതിരിച്ചിരിക്കുന്നു. വ്യക്തമായ ശബ്ദത്തോടെ ഉച്ചരിച്ചുകൊണ്ടുള്ള ജപം വാചികം, ശബ്ദം പുറത്തു കേള്‍ക്കാതെ ചുണ്ടുകളും നാവും മാത്രം ചലിപ്പിച്ചുകൊണ്ടു ചെയ്യുന്ന ജപം ഉപാംശു, പൂര്‍ണ്ണമായി മനസ്സില്‍ മാത്രം നടത്തുന്ന ജപം മാനസികം. മൂന്നു തരത്തിലുള്ള ജപവും ഏകാഗ്രത ലഭിക്കുന്നതിന് പ്രയോജനപ്പെടും എന്നതാണ് ആചാര്യമതം. നാമം ഉറക്കെ ജപിച്ചാല്‍ ജപം തരംഗങ്ങളായി അന്തരീക്ഷം ശുദ്ധമാക്കുന്നു. ഒരു മന്ത്രത്തിലോ നാമത്തിലോ മനസ്സ് കേന്ദ്രീകരിച്ച് ജപിച്ചാല്‍ അതു വഴി നമ്മുടെ ശ്രദ്ധ ഒരിടത്തു തന്നെ നിര്‍ത്താനുള്ള പരിശീലനവും സിദ്ധിക്കുന്നു. മനസ് ശാന്തമാകാനും സമ്മര്‍ദം കുറയാനും നിരന്തര ജപം പ്രയോജനപ്പെടുന്നു. ശരീരത്തിന് നല്ല വ്യായാമം പോലെ മനസ്സിനുള്ള വ്യായാമവും ഔഷധവുമാണ് നാമജപം.

 

Tags: SpiritualityMeditationNamajapambhajansJapa for sense controlmind and soul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

എന്താണ് ധ്യാനം

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.