ന്യൂഡൽഹി : ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് വിവരാവകാശനിയമം ബാധകമാക്കണമെന്നാവശ്യപ്പെട്ട് സിപി എം നേതാവ് ജോൺ ബ്രിട്ടാസ് ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക് കത്തുനൽകി. മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നവർക്ക് തടയിടാനുള്ള എഫ് സി ആർ എ നിയമഭേദഗതി നിർത്തിവയ്‌ക്കണമെന്ന് കത്ത് നൽകിയതിനു പിന്നാലെയാണിത്.
ഭരണപരമായ വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നത് മതപരമായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന വാദവും ജോൺ ബ്രിട്ടാസ് ഉയർത്തിയിട്ടുണ്ട്. എന്നാൽ മാസം തോറും ലക്ഷങ്ങൾ വിദേശത്ത് നിന്ന് ലഭിക്കുന്ന ക്രൈസ്തവ ഇസ്ലാമിക സംഘടനകളുടെ വിവരങ്ങളും , ആരാധനാലയങ്ങളുടെ വിവരങ്ങളും അറിയാനുള്ള അവകാശവും എല്ലാവർക്കും ഉണ്ടാകേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.
ക്ഷേത്ര ട്രസ്റ്റ് എന്ന വാക്ക് ഒഴിവാക്കി ആരാധനാലയങ്ങളുടെയും മതപരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളുടെയും എന്ന് ആക്കിയിരുന്നുവെങ്കിൽ ബ്രിട്ടാസിന്റെ രാഷ്‌ട്രീയം ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല. പകരം ഹിന്ദുക്കളുടെ ആരാധനാലയം മാത്രം ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചതിന് പിന്നിൽ അതിബുദ്ധി ആണെന്നാണ് പി കെ ശശികല ടീച്ചർ അടക്കമുള്ളവരുടെ വിമർശനം.
‘ ക്ഷേത്ര ട്രസ്റ്റ് മാത്രം മതിയോ
ഇതര മത ആരാധനാലയങ്ങളിൽ വരുന്നത് ചക്കക്കുരു ആണോ?
അതിൻറെ കണക്കുകൾ പൊതുജനങ്ങൾക്ക് അറിയേണ്ടേ?
ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടും അത് ചെലവഴിക്കുന്ന രീതിയും RTI അനുസരിച്ച് എനിക്കു വേണമെങ്കിൽ കിട്ടുമോ ബ്രിട്ടാസേ ?
ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ സുതാര്യമായിരിക്കണം എന്ന് ബ്രിട്ടാസിനെക്കാൾ മുമ്പ് ഞങ്ങൾക്കൊക്കെ അഭിപ്രായമുണ്ട്.
പക്ഷേ ബ്രിട്ടാസിന്റെ അമിതാവേശം അത്ര നിഷ്കളങ്കമല്ല!
സ്വന്തം ആരാധനാലയങ്ങളെ പറ്റി ഒരു വെപ്രാളവും ബ്രിട്ടാസിനില്ല!
എന്നാൽ ഹിന്ദു ക്ഷേത്രങ്ങളെ പറ്റി ഭയങ്കര പരിഗണനയാണ് താനും!
പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ പതിവാണ്
അതിൽ ചിലപ്പോൾ സത്യത്തിന്റെ അംശം ഏറെ ഉണ്ടാകാം.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
ഒരു നയാ പൈസ പോലും പൊതുമുതൽ നഷ്ടപ്പെട്ടു പോകരുത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ കേരളത്തിൽ നടക്കുന്ന കൊള്ളകളെ പറ്റി ഇന്നുവരെ ഒരു വെപ്രാളവും ബ്രിട്ടാസിന് ഉണ്ടായിട്ടില്ല.
അതുകൊണ്ട് ബ്രിട്ടാസേ കാള വാലു പൊക്കുന്നത് കണ്ടാൽ എന്തിനാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഒക്കെ ഇവിടുത്തെ ജനങ്ങൾക്കുണ്ട് എന്ന് മറക്കണ്ട
ക്ഷേത്ര ട്രസ്റ്റ് എന്ന വാക്ക് ഒഴിവാക്കി ആരാധനാലയങ്ങളുടെയും മതപരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളുടെയും എന്ന് ആക്കിയിരുന്നുവെങ്കിൽ ബ്രിട്ടാസിന്റെ രാഷ്‌ട്രീയം ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല.
ബ്രിട്ടാസിന്റെ രാഷ്‌ട്രീയമാണോ മതമാണോ ബ്രിട്ടാസിനെ കൊണ്ട് ഈ എടുത്തുചാട്ടം നടത്തിച്ചത് എന്ന് സ്വയം ചിന്തിക്കൂ ‘ എന്നാണ് ശശികല ടീച്ചറിന്റെ വിമർശനം.
കുംഭമേളയെയും, ഹിന്ദുക്കളെയും അടച്ചാക്ഷേപിക്കാൻ കച്ച കെട്ടിയിറങ്ങിയ ബ്രിട്ടാസിന് മതം മാറ്റക്കാരായ പാസ്റ്റർമാർക്ക് പിടി വീഴുമെന്ന് മനസിലാക്കിയതോടെയാണ് എഫ് സി ആർ എ യിൽ ആശങ്ക ആരംഭിച്ചത് തന്നെ. നേരത്തെ ഛത്തീസ് ഗഢില്‍ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സമാധാനദൂതനായി പറന്നെത്തിയയാളാണ് ജോണ്‍ ബ്രിട്ടാസ് . FCRA നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
















